Kerala

സംപ്രേഷണ വിലക്ക്: മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്‍കി

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീലില്‍ നാളെ കോടതി വാദം കേള്‍ക്കും

സംപ്രേഷണ വിലക്ക്: മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്‍കി
X

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീലില്‍ നാളെ കോടതി വാദം കേള്‍ക്കും.സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മാനേജ്‌മെന്റിനായി ഹാജരാകും. ഒപ്പം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ഹാജരാകും.

ചാനല്‍ മാനേജ്‌മെന്റിന്റെ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ വാദം കേട്ട ഹൈക്കോടതി സംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ നടപടി ശരിവെയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് ചാനല്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയത്.ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു

Next Story

RELATED STORIES

Share it