- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്പര്‍ക്ക വ്യാപനത്തിനെതിരേ കര്‍ശനജാഗ്രതയ്ക്ക് നിര്‍ദേശം; കോട്ടയത്ത് വെച്ചൂരിലും മറവന്തുരുത്തിലും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന കൊവിഡ് പകരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന് ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ക്വാറന്റൈന്‍ സംവിധാനം വീഴ്ചകളില്ലാതെ നടപ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക പ്രചാരണ പരിപാടി നടപ്പാക്കും. കൊവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, സിഎഫ്എല്‍ടിസികളുടെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫിസര്‍ ഡോ.രേണു രാജ്, എഡിഎം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഡോ.ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതിനിടെ, രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കോട്ടയം വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡും മറവന്തുരുത്ത് ഗ്രാമപ്പഞ്ചായത്തിലെ 11,12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 16 ആയി. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍).
1. പാറത്തോട് ഗ്രാമപ്പഞ്ചായത്ത്-7, 8, 9
2. മണര്‍കാട് ഗ്രാമപ്പഞ്ചായത്ത്-8
3. അയ്മനം ഗ്രാമപ്പഞ്ചായത്ത്-6
4. കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത്-16
5. ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത്-16
6. തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത്-4
7. കുമരകം ഗ്രാമപ്പഞ്ചായത്ത്-4,12
8. പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്ത്-7
9. ടിവിപുരം ഗ്രാമപ്പഞ്ചായത്ത്-10
10. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-35
11. വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്ത്-3
12. മറവന്തുരുത്ത് ഗ്രാമപ്പഞ്ചായത്ത്-11,12