Sub Lead

ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

കഴിഞ്ഞ ദിവസം ഹമാസിന്റെ അല്‍ഖസ്സം ബ്രിഗേഡും 'രക്തസാക്ഷ്യ ആക്രമണം' നടത്തിയിരുന്നു.

ഗസയില്‍ രക്തസാക്ഷ്യ ഓപ്പറേഷനുമായി അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)
X

ഗസ സിറ്റി: ഗസയില്‍ 'രക്തസാക്ഷ്യ ആക്രമണം നടത്തി ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്. വടക്കന്‍ ഗസയിലെ അസ്ബാത്ത് ബെയ്ത്ത് ഹാനൂന്‍ പ്രദേശത്തെ അല്‍ റിട്ടണ്‍ ടവറിന്റെ പ്രവേശനകവാടത്തിലാണ് ഈ ആക്രമണം നടന്നത്. ഇസ്രായേലി സൈനികരുടെ സായുധകവചിത വാഹനത്തിനുള്ളില്‍ കയറി പ്രവര്‍ത്തകന്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് അല്‍ഖുദ്‌സ് ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഹമാസിന്റെ അല്‍ഖസ്സം ബ്രിഗേഡും 'രക്തസാക്ഷ്യ ആക്രമണം' നടത്തിയിരുന്നു. ജബലിയ കാംപിന് സമീപമായിരുന്നു ഈ ആക്രമണം. ഇസ്രായേലി സൈനികരുടെ അടുത്തേക്ക് സ്‌ഫോടകവസ്തു നിറച്ച ബെല്‍ട്ട് ധരിച്ച് ചെന്ന് സ്‌ഫോടനം നടത്തുകയായിരുന്നു.

അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡുമായി ചേര്‍ന്ന് ഞായറാഴ്ച്ച നുസൈറത്ത് കാംപിന് സമീപം ഇസ്രായേലി സൈന്യത്തെ ആക്രമിച്ചതായും അല്‍ഖുദ്‌സ് ബ്രിഗേഡ് മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു. ഈ ആക്രമണത്തില്‍ ഒരു ഇസ്രായേലി ഡ്രോണ്‍ പിടിച്ചെടുത്തു. അല്‍ തവാം പ്രദേശത്ത് ഇസ്രായേലി സൈനികരെയും വാഹനങ്ങളെയും ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. ഇതില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് ഇസ്രായേലി സൈന്യം അറിയിച്ചിരിക്കുന്നത്.

ജബലിയ കാംപിന് സമീപം ഇസ്രായേലി കാലാള്‍പ്പടയിലെ ഒമ്പതു പേരെ ആക്രമിച്ചെന്ന് ഹമാസും പ്രസ്താവനയില്‍ അറിയിച്ചു. ഒരു വീടിനുള്ളില്‍ പതിയിരിക്കുകയായിരുന്ന സൈനികരെ റോക്കറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അല്‍ ഇല്‍മി പ്രദേശത്ത് ഒരു സായുധകവചിത വാഹനവും തകര്‍ത്തു. ഒരു സൈനികനെ സ്‌നൈപ്പര്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചിടുകയും ചെയ്തു. ജബലിയയിലെ 70 ശതമാനം കെട്ടിടങ്ങളും ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തുകഴിഞ്ഞു. ബാക്കിയുള്ള കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.

അതേസമയം, വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി കാംപ് പിടിക്കാന്‍ ഫലസ്തീനിയന്‍ അതോറിറ്റി സൈന്യം കഴിഞ്ഞ 19 ദിവസമായി ഉപരോധം തുടരുകയാണ്. ഇതില്‍ ഒരു ഫലസ്തീനിയന്‍ അതോറിറ്റി സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെയും ഫലസ്തീനിയന്‍ ഇസ് ലാമിക് ജിഹാദിനെയും മറ്റും കാംപില്‍ നിന്ന് പുറത്താക്കാനാണ് ഉപരോധം. ഫലസ്തീന്‍ അതോറിറ്റിയുടെ സൈനികനടപടികള്‍ നിരീക്ഷിക്കാന്‍ ഇസ്രായേലി ഡ്രോണ്‍ ആകാശത്ത് വട്ടംചുറ്റിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it