Kerala

തൃക്കാക്കരയില്‍ പി ടി തോമസ് തന്നെ

14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബിനെ പി ടി തോമസ് പരാജയപ്പെടുത്തിയത്

തൃക്കാക്കരയില്‍ പി ടി തോമസ് തന്നെ
X

കൊച്ചി: തൃക്കാക്കരയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി ടി തോമസ്.14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബിനെ പി ടി തോമസ് പരാജയപ്പെടുത്തിയത്.ബിജെപിയുടെ ടി എസ് സജി 15,483 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ട്വന്റി20 സ്ഥാനാര്‍ഥി ടെറി തോമസ് 13,897 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തായി.

തുടക്കം മുതല്‍ തന്നെ പി ടി തോമസ് തന്നെയായിരുന്നു ലീഡ് ചെയ്തിരുന്നത്.തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ലീഡ് വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഉയരുകയായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബ് പിടി തോമസിന് വെല്ലുവിളി ഉയര്‍ത്തിയില്ല.കഴിഞ്ഞ തവണ 11,996 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി ടി തോമസിന്റെ വിജയം.സെബാസ്റ്റിയന്‍ പോളായിരുന്നു കഴിഞ്ഞ തവണത്തെ എതിരാളി.

Next Story

RELATED STORIES

Share it