Flash News

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 79 ശതമാനം പോളിങ്

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 79 ശതമാനം പോളിങ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി(80.15), നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍(77.29), കൊല്ലം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഭരണിക്കാവ്(77.04), ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക്(82.68), ഉമ്മന്നൂരിലെ കമ്പംകോട്(75.07), ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്(73.48), നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക്(75.77), വണ്ടന്‍മേടിലെ വെള്ളിമല(76.62), എറണാകുളം മഴുവന്നൂരിലെ ചീനിക്കുഴി(91.22), പോത്താനിക്കാട്ടെ തൃക്കേപ്പടി(80.41), തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍(83.18), പാലക്കാട് കിഴക്കഞ്ചേരിയലെ ഇളങ്കാവ്(80.9), തിരുവേഗപ്പുറയിലെ ആമപ്പൊറ്റ(82.26), കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ(78.02), കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12ാം മൈല്‍(74.8), കണ്ണപുരത്തെ കയറ്റീല്‍ (76.71) ആണ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടിംഗ് ശതമാനം. മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട്(71.55), കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി(68.69) ആണ് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടിംഗ് ശതമാനം. വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ മന്ദംകൊല്ലി(93.2), കണ്ണൂര്‍ തലശ്ശേരി നഗരസഭയില്‍ കാവുംഭാഗം(75.35) ശതമാനവുമാണ് വോട്ടിങ്.
Next Story

RELATED STORIES

Share it