Life Style

ആകാശത്തോളം പറന്ന് മഞ്ഞോളം നനഞ്ഞ് ഒരു കൊളുക്കുമല യാത്ര

ആകാശത്തോളം പറന്ന് മഞ്ഞോളം നനഞ്ഞ് ഒരു കൊളുക്കുമല യാത്ര
X








kolukumala4



തമിഴ്‌നാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കേരളഗ്രാമം സൂര്യനെല്ലി. തമിഴ് ചുവയ്ക്കുന്ന ഗ്രാമം. മുഴുവന്‍ പേരും തമിഴ് സംസാരിക്കുന്നു. ഭക്ഷണം, സംസ്‌കാരം, വസ്ത്രം എല്ലാം തമിഴ്മയം. സൂര്യനെല്ലിക്ക് മുകളിലായി തലയുര്‍ത്തി നില്‍ക്കുന്ന മലയാണ് കൊളുക്കുമല. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടീ എസ്‌റ്റേറ്റ് കൊളുക്കുമലയിലാണ്. പതിമൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം കൊളുക്കുമലയിലെത്താന്‍. സൂര്യോദയം കാണാന്‍ വേണ്ടിയാണ് പ്രധാനമായും സഞ്ചാരികള്‍ കൊളുക്കുമല കയറാറ്.















Yasir-Ameen

യാത്ര  :  യാസിര്‍അമീന്‍

       








ശിശിരത്തിലെ യാത്രകള്‍ക്ക് തണുപ്പുകൂടും. വളരെ അപ്രതീക്ഷിതമായാണ് ഈ ഡിസംബര്‍ യാത്ര സംഭവിച്ചത്. ഓഫിസിലെ ഗ്രാഫിക്‌സ് ഡിപ്പാര്‍ന്റ്‌മെന്റില്‍ നിന്ന് പിരിഞ്ഞു പോവുന്ന അമീന് സെന്റ് ഓഫ് കൊടുക്കാന്‍ വേണ്ടി കോഴിക്കോട് ബീച്ചില്‍ കൂടിയതായിരുന്നു ഞങ്ങള്‍. സംസാരം പെട്ടെന്ന് യാത്രയിലേക്ക് തിരിഞ്ഞു. ഇല്ലിക്കല്‍ കല്ലിന്റെ ഫോട്ടോ കാണിച്ചു ഈരാറ്റുപേട്ടക്കാരനായ അമീന്‍ ഞങ്ങളെ പ്രലോഭിപ്പിച്ചു. പിന്നിട് താമസിച്ചില്ല. അടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ അമീന്റെ കാറില്‍ ഞങ്ങള്‍ ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു.

ഞങ്ങളെന്ന് പറഞ്ഞാല്‍ റാഷീക്ക അന്‍സര്‍, ഞാന്‍. കാലത്ത് പതിനൊന്നോടെ ഞങ്ങള്‍ അവന്റെ വീട്ടിലെത്തി. യാത്രാക്ഷീണമകറ്റാന്‍ അല്‍പ്പം വിശ്രമിച്ചതിന് ശേഷം കോട്ടയം ബ്യൂറോയിലെ അഫീറിനേയും കൂടെകൂട്ടി നേരെ ഇല്ലിക്കല്‍ കല്ലിലേക്ക്്് വിട്ടു. പാറക്കൂട്ടങ്ങളിലൂടെ പൊട്ടിച്ചിരിച്ചൊഴുകുന്ന മീനച്ചിലാറിന്റെ തീരത്തുകൂടിയാണ് യാത്ര.



kolukumala7



അഫീര്‍ ഓര്‍മിപ്പിച്ചു, ഈ നദിയുടെ ഉല്‍ഭവസ്ഥാനത്തേക്കാണ് നമ്മള്‍ പോയികൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ മലയിലേക്ക്. വാഗമണ്‍ റൂട്ടിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ചാറ്റല്‍ മഴയുണ്ട്. അന്തരീക്ഷം ഇരുണ്ടിരിക്കുന്നു. നാലുകിലോമിറ്ററോളം ദൂരത്തിലുള്ള ചെറിയ ചുരം കയറിവേണം ഇല്ലിക്കല്‍ മലയിലെത്താന്‍. ചുരത്തിന്റെ പകുതി കയറിയപ്പോഴേക്കും ഇല്ലിക്കല്‍ കല്ല് പ്രത്യക്ഷമാവാന്‍ തുടങ്ങി. കോടമുടിയ അന്തരീക്ഷത്തില്‍ ഇരുണ്ടപച്ചപുതച്ച് മലമുകളില്‍ പാതി പൊളിഞ്ഞൊരു കല്ല്. മറുപാതി നൂറ്റാണ്ടുകള്‍ക്കു മുമ്പെങ്ങോ പൊളിഞ്ഞു പോയതാണെന്ന് പറയപ്പെടുന്നു.



kolukumala-3



ചുരത്തിന്റെ ഒരോ വളവു കഴിയുന്തോറും കല്ലിന്റെ വലിപ്പവും മനസ്സിലെ ആശയും വലുതായി വലുതായി വന്നു. പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോഴേക്കും മഴയ്ക്ക് ശക്തി കൂടിയിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ കല്ല് ലക്ഷ്യംവച്ച് നടന്നു. റോഡിന് ഇരു വശവും പനയോലകളാല്‍ മേഞ്ഞ ചെറിയ കടകളുടെ പണി പുരോഗമിക്കുന്നുണ്ട്. അധികം ആളുകളില്ല. മഴയായത് കൊണ്ടാവണം.. ഉയരം താണ്ടുംതോറും മഴത്തുള്ളികള്‍ മധുരമായി വേദനപ്പിച്ചുകൊണ്ടിരിക്കുന്നു. ചെരിഞ്ഞു പെയ്യുന്ന തുള്ളികള്‍ മുഖത്തടിക്കുന്നുണ്ട്. മുകളില്‍ എത്തിയപ്പോഴോക്കും നനഞ്ഞു കുതിര്‍ന്നിരുന്നു. ചുറ്റുമുള്ള പുല്ലുകള്‍ മഴയോടുള്ള പ്രണയം കൊണ്ടാകണം, ചാഞ്ഞു കിടന്ന് മഴയെ ആഴത്തിലറിയുകയാണ്.

ഞങ്ങളും ഇപ്പോള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് കല്ലിന്റെ അടുത്തേക്ക് പോവാന്‍ താഴെകൂടെ ഒരു വഴിയുണ്ട്. അപകടം പിടിച്ചതാണ്. ആര്‍ക്കും ഭയം തോന്നാത്തത് കൊണ്ടാവണം ഞങ്ങള്‍ താഴേക്ക് ഇറങ്ങി പുല്ലുകള്‍ മുറകെ പിടിച്ച് ആ നരകപാലത്തിന്റെ പകുതി വരെ എത്തി.അപ്പോഴേക്കും മഴയുടെ പ്രണയഭാവം മാറിയിരുന്നു. അവള്‍ താണ്ഡവപെയ്ത്തു തുടങ്ങിയപ്പോഴേക്കും കൂട്ടിന് കാറ്റും വന്നെത്തി. പുല്ലുകളില്‍ മുറുകെ പിടിച്ച് വേദനിപ്പിച്ചത് കൊണ്ടാകണം, ആ കൈകളില്‍കൂടി പുല്ലുകള്‍ ഞങ്ങളില്‍ ഭയം പടര്‍ത്തി. ചുറ്റും കോട നിറഞ്ഞിരിക്കുന്നു. പ്രാണഭയത്താല്‍ നിലവിളിച്ചാല്‍ പോലും ഞങ്ങള്‍ എവിടെയാണ് നില്‍കുന്നതെന്ന് പുറമെ നില്‍ക്കുന്നൊരാള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ഒരു നിശ്വാസത്തിന്റെ ശബ്ദം പോലും പുറത്തേക്ക് കേള്‍ക്കാന്‍ കഴിയുമാറ് ശ്രദ്ധാപൂര്‍വം ഞങ്ങള്‍ തിരിച്ചു നടന്നു. താഴെ വന്ന് ഒരു ചൂടുകാപ്പി ഊതി അകത്താക്കുമ്പോഴും പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. കാറിലിരുന്ന് കുടുകുടാ വിറക്കുമ്പോള്‍ പോവാനുള്ള അടുത്ത സ്ഥലത്തിന്റെ മനോചിത്രത്തെ മാത്രം കോട മൂടിയില്ല. കൊളുക്കുമലയിലേക്കാണ് പിന്നെ ഞങ്ങള്‍ പോയത്.

അടുത്തപേജില്‍

















ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും 7130 അടി ഉയരത്തില്‍. ഭൂമിയിലെ ഉയരം കൂടിയ തേയിലതോട്ടം സ്ഥിതിചെയ്യുന്ന മലനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത്. പടിഞ്ഞാറുനിന്നു കോടക്കാറ്റ് അടിച്ചു വീശുന്നു. ഡ്രസ്സ് മുഴുവന്‍ നനയുന്നുണ്ട്. താഴേകൂടി മേഘങ്ങള്‍ ഒഴുകി നടക്കുന്നു. മേഘവും കോടയും പ്രണയബദ്ധരാണ്. കണ്ണടച്ചു നിന്നപ്പോള്‍ ഭൂമിയിലല്ലെന്ന് തോന്നി. ത്രികാലബോധത്തിന്റെ നേരിയനൂലും പൊട്ടിപ്പോയി. കാലദേശത്തിനപ്പുറം മനസ് വിലയം പ്രാപിച്ചു.






kolukumala5



മിഴ്‌നാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കേരളഗ്രാമം സൂര്യനെല്ലി. തമിഴ് ചുവയ്ക്കുന്ന ഗ്രാമം. മുഴുവന്‍ പേരും തമിഴ് സംസാരിക്കുന്നു. ഭക്ഷണം, സംസ്‌കാരം, വസ്ത്രം എല്ലാം തമിഴ്മയം. സൂര്യനെല്ലിക്ക് മുകളിലായി തലയുര്‍ത്തി നില്‍ക്കുന്ന മലയാണ് കൊളുക്കുമല. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടീ എസ്‌റ്റേറ്റ് കൊളുക്കുമലയിലാണ്. പതിമൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം കൊളുക്കുമലയിലെത്താന്‍. സൂര്യോദയം കാണാന്‍ വേണ്ടിയാണ് പ്രധാനമായും സഞ്ചാരികള്‍ കൊളുക്കുമല കയറാറ്. സാധാരണ വാഹനങ്ങളില്‍ മലകയറുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. ഒന്നുകില്‍ അവിടുന്നു സവാരി പോവുന്ന പ്രത്യേകം സജ്ജീകരിച്ച ജീപ്പില്‍ പോവണം അല്ലെങ്കില്‍ കാലു തന്നെ ശരണം.. ഞങ്ങള്‍ കാലുകളില്‍ വിശ്വസിച്ചു. കൊളുക്കുമലയെ നടന്നു കീഴടക്കാന്‍ തീരുമാനിച്ചു.



[caption id="attachment_37970" align="aligncenter" width="677"]kolukumala8 യാസില്‍ അമീന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ [/caption]



വണ്ടിയൊതുക്കി, അത്യാവശ്യം വേണ്ട വെള്ളവും ഭക്ഷണവും ബാഗിലാക്കി നടത്തം തുടങ്ങി. നല്ല തണുപ്പുണ്ട്. തേയിലത്തോട്ടത്തിലൂടെയാണ് യാത്ര, കോടയും നയനങ്ങള്‍ കുളിര്‍ക്കുന്ന കാഴ്ചകളും പാഥേയം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു തേയില ഫാക്ടറിയുടെ അരികിലുടെയാണ് വഴി ഞങ്ങളെ കൊണ്ടുപോയത്. ചെറിയ ചായകടയും മറ്റുമായി ചെറിയൊരു കവല. കവലക്കപ്പുറം ഒരു കോളനി കാണാം. ഷീറ്റുകള്‍ മേഞ്ഞ കെട്ടിടങ്ങളാണ് അവ. കോളനിക്ക് പിറകിലുള്ള വലിയ മലയുടെ പകുതിയലതികം കോട മറച്ചിരിക്കുന്നു. ആ ദൃശ്യം കാമറയില്‍ പകര്‍ത്തിയതിന് ശേഷം വീണ്ടും ഞങ്ങള്‍ നടത്തം തുടര്‍ന്നു. തമിഴ്‌നാട് ശൈലിയില്‍ പണികഴിപ്പിച്ച അമ്പലവും കടന്ന് ഞങ്ങള്‍ മുമ്പോട്ട് നടന്നു. തേയില തോട്ടത്തിനരികിലൂടെയുള്ള കല്ലു പാകിയ വഴി വലിയൊരു സര്‍പ്പം വളഞ്ഞു പുളഞ്ഞ് ചക്രവാളസീമവരെ പോവുന്നതായി തോന്നി.

ഇപ്പോള്‍ ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു കോളനിയുടെ അരികിലൂടെയാണ്. കോളനിയുടെ വാതിലിലും ചുമരിലും രജനീകാന്തിന്റെയും മറ്റു തമിഴ് സിനിമാ താരങ്ങളുടെയും പടം കാണാം. അല്‍പ്പം വയസ്സായ ഒരു സ്ത്രീ എതിരേ വന്നപ്പോള്‍ ഒന്നു ഉറപ്പിക്കാന്‍വേണ്ടി മാത്രം കൊളുക്കുമലയിലേക്കുള്ള വഴി ചോദിച്ചു. തമിഴ് കലര്‍ന്ന മലയാളത്തില്‍ ഞങ്ങള്‍ക്കവര്‍ വഴി പറഞ്ഞു തന്നു. അവര്‍ പറഞ്ഞു തന്ന കുറുക്കു വഴിയിലൂടെയായി പിന്നീട് യാത്ര.

ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ പിന്നിലാക്കി ഞങ്ങള്‍ നടത്തം തുടര്‍ന്നു. കാലുകളുടെ തളര്‍ച്ചയ്ക്കനുസരിച്ച് ഞങ്ങള്‍ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. ഇടയ്ക്ക്് കൂട്ടത്തിലുള്ള ആരോ പിറകിലേക്ക് നോക്കാന്‍ പറഞ്ഞു, തിരഞ്ഞു നോക്കിയപ്പോള്‍, ഇരുണ്ട മേഘങ്ങളിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ തേയില ചെടികള്‍ക്ക് മുകളില്‍ ചിതറികിടക്കുന്നു. ചില സ്ഥലങ്ങളില്‍ മാത്രം തേയിലച്ചെടി കൂടുതല്‍ പച്ചപുതച്ചാതായി തോന്നി. കാലുകള്‍ നന്നേ തളര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ആ ദൃശ്യത്തിലേക്ക് നോക്കി കുറച്ചു നേരം അവിടെ വിശ്രമിച്ചു. കയ്യില്‍ കരുതിയ ബ്രഡ്, ജാം കൂട്ടി കഴിച്ചു. വീണ്ടും നടത്തം തുടര്‍ന്നു...

 അടുത്തപേജില്‍

















പിന്നെ ഞങ്ങള്‍ നേരേ പോയത് കൊളുക്കുമല ടീ ഫാക്ടറിയിലേക്കാണ്. ലോകത്തിലെ ഉയരം കൂടിയ തേയിലത്തോട്ടത്തിലെ ചായ രുചിക്കുക എന്നതായിരുന്നു ലക്ഷ്യം. കുരങ്ങണി ഗ്രാമം കഴിഞ്ഞാണ് ഫാക്ടറി. ചെറിയ അരുവിയില്‍ മുഖം കഴുകി, ഗ്രാമം പിന്നിട്ട് ഞങ്ങള്‍ ഫാക്ടറിയിലെത്തി. മുമ്പേ ജീപ്പില്‍ വന്ന രണ്ട് വിദേശികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. പുറത്തുള്ള ഷോപ്പില്‍ നിന്നും ഞങ്ങള്‍ ചായകുടിച്ചു. ലോകത്തിലെ ഉയരം കൂടിയ തോട്ടത്തില്‍ നിന്നു നുള്ളിയ തേയിലയിട്ടു തിളപ്പിച്ച ചായ,






[caption id="attachment_37964" align="aligncenter" width="671"]kolukumala-2 കൊളുക്കുമലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍[/caption]





പ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും 7130 അടി ഉയരത്തില്‍. ഭൂമിയിലെ ഉയരം കൂടിയ തേയിലതോട്ടം സ്ഥിതിചെയ്യുന്ന മലനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത്. പടിഞ്ഞാറുനിന്നു കോടക്കാറ്റ് അടിച്ചു വീശുന്നു. ഡ്രസ്സ് മുഴുവന്‍ നനയുന്നുണ്ട്. താഴേകൂടി മേഘങ്ങള്‍ ഒഴുകി നടക്കുന്നു. മേഘവും കോടയും പ്രണയബദ്ധരാണ്. കണ്ണടച്ചു നിന്നപ്പോള്‍ ഭൂമിയിലല്ലെന്ന് തോന്നി. ത്രികാലബോധത്തിന്റെ നേരിയനൂലും പൊട്ടിപ്പോയി. കാലദേശത്തിനപ്പുറം മനസ് വിലയം പ്രാപിച്ചു. ബോധം ധ്യാനാത്മകമായി. പതിയെയാണ് ബോധം സ്ഥലകാല പരിമിധിയിലേക്ക് തിരിച്ചു വന്നത്.



[caption id="attachment_37963" align="aligncenter" width="641"]kolukumala-1 കൊളുക്കുമലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ [/caption]



പിന്നെ ഞങ്ങള്‍ നേരേ പോയത് കൊളുക്കുമല ടീ ഫാക്ടറിയിലേക്കാണ്. ലോകത്തിലെ ഉയരം കൂടിയ തേയിലത്തോട്ടത്തിലെ ചായ രുചിക്കുക എന്നതായിരുന്നു ലക്ഷ്യം. കുരങ്ങണി ഗ്രാമം കഴിഞ്ഞാണ് ഫാക്ടറി. ചെറിയ അരുവിയില്‍ മുഖം കഴുകി, ഗ്രാമം പിന്നിട്ട് ഞങ്ങള്‍ ഫാക്ടറിയിലെത്തി. മുമ്പേ ജീപ്പില്‍ വന്ന രണ്ട് വിദേശികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. പുറത്തുള്ള ഷോപ്പില്‍ നിന്നും ഞങ്ങള്‍ ചായകുടിച്ചു. ലോകത്തിലെ ഉയരം കൂടിയ തോട്ടത്തില്‍ നിന്നു നുള്ളിയ തേയിലയിട്ടു തിളപ്പിച്ച ചായ, അതേ ഉയരത്തില്‍ നിന്ന് ഞങ്ങള്‍ ഊതിയൂതി കുടിച്ചു.



[caption id="attachment_37971" align="aligncenter" width="665"]kolukumala9 കൊളുക്കുമലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍[/caption]



സമയം നന്നെ ഇരുട്ടിയിയിരുന്നു. ഞങ്ങള്‍ തിരികെ നടന്നു. ഉയരത്തില്‍ തിളപ്പിച്ച ചായയുടെ രുചി ചുണ്ടിലും കണ്ണു നനയ്പ്പിച്ച പ്രകൃതിഭംഗി ആത്മാവിലും നിറച്ചുകൊണ്ട്.. നിശബ്ദം… ശ്വാസംകൊണ്ടുപോലും പ്രകൃതിയെ വേദനിപ്പിക്കാതെ…






(ലേഖകന്‍ തേജസ് സബ്എഡിറ്ററാണ്)
Next Story

RELATED STORIES

Share it