Flash News

നിയമവിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

നിയമവിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
X



തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഫ്‌ളക്‌സ്, പരസ്യ ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്നാണ് ഹൈകോടതി നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളെയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചി നഗര സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിക്കസ് ക്യുറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. കൊച്ചി നഗര സഭയുടെ നടപ്പാതകള്‍ രാഷ്ട്രീയ, സിനിമ, റിയല്‍ എസ്‌റ്റേറ്റ് പരസ്യ ബോര്‍ഡുകള്‍ കൈയടക്കി നടപ്പാതയിലൂടെ സഞ്ചരിക്കാനാവുന്നില്ല. കെ.എസ്.ഇ.ബി, ടെലഫോണ്‍ പോസ്റ്റ്കളിലും ഫ്‌ളക്‌സുകള്‍ തുക്കിയിരിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്റെ ദിശ സുചന ബോര്‍ഡുകള്‍ പരസ്യ ബോര്‍ഡുകള്‍ കൊണ്ട് മറച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it