Flash News

മിട്രോവിച്ച് മികവില്‍ സെര്‍ബിയക്ക് സമനില

മിട്രോവിച്ച് മികവില്‍ സെര്‍ബിയക്ക് സമനില
X

ബല്‍ഗ്രേഡ്: നിലവിലെ പ്രീമിയര്‍ ലീഗില്‍ നാല് ഗോളുമായി ഒന്നാമത് നില്‍ക്കുന്ന ഫുള്‍ഹാം സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ടഗോള്‍ മികവില്‍ യുവേഫ നാഷന്‍സ് ലീഗില്‍ സെര്‍ബിയക്ക് സമനില. താരത്തിന്റെ മികവില്‍ റൊമാനിയയോട് 2-2നാണ് സെര്‍ബിയ മല്‍സരം അവസാനിപ്പിച്ചത്. ഇതോടെ സെര്‍ബിയ സി ലീഗിലെ നാലാം ഗ്രുപ്പില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
റൊമാനിയയ്‌ക്കെതിരേ രണ്ട് തവണ മുന്നില്‍ നിന്ന ശേഷമാണ് സെര്‍ബിയ സമനില വഴങ്ങിയത്. മിട്രോവിച്ചില്‍ നിന്നും ഗോള്‍വേട്ട പ്രതീക്ഷിച്ചു കൊണ്ട് താരത്തെ ആക്രമണത്തില്‍ നിര്‍ത്തിയാണ് സെര്‍ബിയ കളി മെനഞ്ഞത്. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും സെര്‍ബിയയ്ക്കായിരുന്നു കളിയില്‍ മുന്‍തൂക്കം.
മല്‍സരത്തിലെ 26ാം മിനിറ്റില്‍ മിട്രോവിച്ചിലൂടെ സെര്‍ബിയയാണ് മുന്നിലെത്തിയത്. എന്നാല്‍ തിരിച്ചടിച്ച റൊമാനിയയ്ക്ക് 48ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യം ലഭിച്ചു. പെനല്‍റ്റിയെടുത്ത നിക്കോള സ്റ്റാന്‍ഷ്യുവിന് പിഴച്ചില്ല. മല്‍സരം 1-1ന്റെ സമനില. തുടര്‍ന്ന് 63ാം മിനിറ്റിലും റൊമാനിയന്‍ വലകുലുക്കി മിട്രോവിച്ച് സെര്‍ബിയയെ വീണ്ടും മുന്നിലെത്തിച്ചു. വീണ്ടും സമനിലയ്ക്കായി പൊരുതിയ റൊമാനിയ 68ാം മിനിറ്റില്‍ വീണ്ടും സമനില കണ്ടെത്തി. ഇത്തവണ മുന്നേറ്റതാരം ജോര്‍ജ് തുക്കുടനാണ് റൊമാനിയയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഹാട്രിക് ഗോളിനായി മിട്രോവിച്ച് പരിശ്രമിച്ചെങ്കിലും ആദ്യ രണ്ട് ഗോളും വഴങ്ങിയതിന്റെ പാഠമുള്‍ക്കൊണ്ടു കൊണ്ട് റൊമാനിയ പ്രതിരോധത്തിലൂന്നിയതോടെ മല്‍സരം 2-2 ന്റെ സമനിലയില്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it