ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

Update: 2018-07-01 07:07 GMT

കോട്ട്വാര്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 44 പേര്‍ മരിച്ചു. ഇന്നു രാവിലെ 8.45ന് പൗരി ഗഡ്വാള്‍ ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലിഭുവന്‍ മോട്ടോര്‍വേയിലായിരുന്നു അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ഭോയനില്‍നിന്നു രാംനഗറിലേക്കു സന്ദര്‍ശകരുമായി പോയ യുകെ 12 സി 0159 എന്ന നമ്പറിലുള്ള സ്വകാര്യ ബസ്സാണ്  ഗ്വയ്ന്‍ ബ്രിഡ്ജിനു സമീപം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണു സൂചന.

44 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 28 സീറ്റുള്ള ബസില്‍ നൂറിലധികം പേരാണ് യാത്ര ചെയ്തിരുന്നതെന്നാണു സൂചന. ജില്ലാ ദുരന്തനിവാരണ സമിതി 44 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗാര്‍വാള്‍ പോലീസ് കമ്മീഷണര്‍ ദിലീപ് ജാവല്‍കര്‍ അറിയിച്ചു.

Tags:    

Similar News