വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍വെയ്‌സിന്റെയും സംയുക്ത വിമാന കമ്പനിയായ വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു.

Update: 2022-08-03 08:35 GMT

വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍വെയ്‌സിന്റെയും സംയുക്ത വിമാന കമ്പനിയായ വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണ് നടത്തുന്നത്. ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ മുംബൈയില്‍ നിന്നും വൈകിട്ട് 6.05 ന് പുറപ്പെടുന്ന വിമാനം രാത്രി 8.50 ന് ജിദ്ദയിലെത്തും. അവിടെ നിന്നും ഇതേ ദിവസങ്ങളില്‍ തന്നെ രാത്രി 9.50 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.30 ന് മുംബെയിലെത്തും. മികച്ച സേവനം ചെയ്യുന്ന വിസ്താരയെ പ്രവാസി യാത്രക്കാര്‍ സ്ഥിരം യാത്രാ വിമാനമായി തിരഞ്ഞെടുക്കുമെന്ന് വിസ്താര സിഇഒ  വിനോദ് കണ്ണന്‍ പറഞ്ഞു.

Tags:    

Similar News