മോദിയെ തൊഴിച്ചപ്പോള്‍ കേരള പോലിസ് ഉണര്‍ന്നു; പഞ്ച് മോദി ചാലഞ്ച് തടയാന്‍ ആര്‍എസ്എസ്സും പോലിസും
ഇന്ധന വിലവര്‍ദ്ധനയും നോട്ടു നിരോധനവും അടക്കം മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എഐഎസ്എഫ് സംഘടിപ്പിച്ച പഞ്ച് മോദി ചാലഞ്ച് തടയാന്‍ ആര്‍എസ്എസ്സിനൊപ്പം പോലിസും. മോദിയെ പ്രതീകാത്മകമായി തൊഴിക്കാന്‍ കൊണ്ടുവന്ന പഞ്ചിങ് ബാഗ് പോലിസ് എടുത്ത് മാറ്റിയപ്പോള്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്താണ് ആര്‍എസ്എസ് അതിക്രമം. ചൊവ്വാഴ്ച്ച മറൈന്‍ െ്രെഡവില്‍ നടന്ന പ്രതിഷേധ പരിപാടിക്കു തുടര്‍ച്ചയായി കളമശേരിയില്‍ നടന്ന പഞ്ച് മോദി ചലഞ്ചാണ് ആര്‍എസ്എസും പൊലിസും ചേര്‍ന്ന് അലങ്കോലമാക്കിയത്.
വൈകീട്ട് അഞ്ചിന് പഞ്ച് മോദി ചലഞ്ചിന്റെ ഉദ്ഘാടന പ്രസംഗം നടക്കുമ്പോള്‍ യാതൊരു പ്രകോപനമോ മുന്നറിയിപ്പോ കൂടാതെ പൊലിസെത്തി മോദിയുടെ പ്രതീകാത്മക രൂപം എടുത്തുകൊണ്ടുവുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ എഐഎസ്എഫ് നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ പ്രതിഷേധം തുടര്‍ന്നതോടെ സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകരെ രാജ്യദ്രോഹികളേ എന്നടക്കം വിളിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ് അഴിഞ്ഞാട്ടം.
മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പൗരന് അവകാശമില്ലേയെന്നും സമരം ഇന്ന് അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ച് അടുത്ത ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്, ജിഎസ്ടി, നോട്ടുനിരോധനം, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി കേന്ദ്ര ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് എഐഎസ്എഫ് മോദിയെ ഇടിച്ചും ചവിട്ടിയും പ്രതിഷേധിക്കാന്‍ അവസരം ഒരുക്കിയത്.
സമരം തുടങ്ങിയതോടെ വഴിയില്‍ പോകുന്നവരെല്ലാം മോദിയെ ചവിട്ടിയും തൊഴിച്ചും അരിശം തീര്‍ത്തു. പ്രതിഷേധത്തിന് വ്യത്യസ്ഥ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും സമരക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനോടാണ് പ്രതിഷേധിക്കേണ്ടതെങ്കില്‍ മോദിയുടെ പ്രതീകാത്മക രൂപത്തില്‍ രണ്ട് ഇടിയാണ് കൊടുക്കേണ്ടത്. ബോക്‌സിങ് ഗ്ലൗസ് ഇട്ട് പഞ്ച് ചെയ്യാം. ജിഎസ്ടിയോട് പ്രതിഷേധിക്കാന്‍ മൂന്ന് ഇടിയും നോട്ട് നിരോധനത്തിന് മൂന്ന് ഇടിക്കൊപ്പം ഒരു ചവിട്ടും തൊഴിലില്ലായ്മയ്ക്ക് അഞ്ചു ചവിട്ടും ആള്‍ക്കൂട്ട കൊലയ്ക്ക് എട്ട് ഇടിയും രണ്ട് ചവിട്ടുമാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. കേരളമാകെ പഞ്ച് മോഡി ചലഞ്ച് നടത്താനൊരുങ്ങുകയാണ് എഐഎസ്എഫ്.