ഇത് ടോയ്‌ലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം; അനുശ്രീയുടെ വാദങ്ങള്‍ പൊളിച്ചടക്കി മാധ്യമപ്രവര്‍ത്തക
കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെ പരിഹസിച്ച നടി അനുശ്രീയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തന അഞ്ജന ശങ്കര്‍. എല്ലായിടത്തും സമത്വം വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകുമോ എന്ന എന്ന അനുശ്രീയുടെ പ്രതികരണത്തിനാണ് അഞ്ജനയുടെ മറുപടി. ''ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? എന്നും അനുശ്രീ ചോദിച്ചിരുന്നു. ഈ വാദങ്ങളെ പൊളിച്ചടക്കുന്നതായിരുന്നു അഞ്ജന ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചില ടൊയ്‌ലറ്റുകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ആണ് അനുശ്രീ ഉന്നയിച്ച വാദത്തിനുള്ളതെന്ന് അഞ്ജന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
'അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപ്പെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി'. അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
''Dear #Anushree
ഒരു സ്ത്രീ ആയതിനാല്‍ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ എനിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഞാന്‍ സമത്വത്തില്‍ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാര്‍ക്ക് മാത്രം ഉള്ള ടോയ്‌ലറ്റ് . അത് ഉപയോഗിക്കാന്‍ തക്ക ലിംഗം എനിക്കില്ലതാനും.
യുദ്ധ ഭീതിയില്‍ തന്നെ ആണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്‌ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള സ്വാതന്ത്ര്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തില്‍ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തില്‍ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതല്‍ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകള്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്തതാണ്.
അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപ്പെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.
ചില ടോയ്‌ലറ്റുകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ആണ് നിങ്ങള്‍ ഉന്നയിച്ച വാദത്തിനു ഉള്ളത്.
കഷ്ട്ടം!!
എല്ലായിടത്തും സമത്വം വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകുമോ എന്നായിരുന്നു ശബരിമല സ്ത്രീപ്രവേശനത്തോടുള്ള അനുശ്രീയുടെ പ്രതികരണം. ''ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. അതുപോലെ സ്ത്രീകള്‍ക്കും വേണമെന്ന് കരുതാനാകുമോ?
എന്ത് അരുതെന്ന് പറയുന്നുവോ അത് ചെയ്തുകാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദങ്ങളെ കാണാനാകൂ എന്നും അനുശ്രീ പറഞ്ഞിരുന്നു.