ചാവക്കാട്: കൊലപാതകശ്രമക്കേസിലെ പിടികിട്ടാപ്പുള്ളി കാല്‍ നൂറ്റാണ്ടിനു ശേഷം അറസ്റ്റില്‍. തിരുവത്ര തെരുവത്ത് വീട്ടില്‍ അബ്ദുല്‍ കലാമി(55)നേയാണ് എഎസ്‌ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അബ്ദുല്‍ റഷീദ്, വിജയന്‍ എന്നിവരുല്‍പ്പെട്ട പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 1992ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് പോലിസിന്റെ പിടിയിലായത്.