മല്യയും ജയ്റ്റ്‌ലിയും കൂടിക്കാഴ്ച്ച നടത്തിയതിന് സാക്ഷിയുണ്ടെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കോടികള്‍ ലോണെടുത്ത് മുങ്ങിയ വിജയ് മല്യ ബ്രിട്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പ് പാര്‍ലമെന്റില്‍ വച്ച് കേന്ദ്ര ധനനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് സാക്ഷിയാണെന്് രാഹുല്‍ ഗാന്ധി.
്താന്‍ മല്യയെ കണ്ടിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി കളവ് പറയുകയാണ്. അദ്ദേഹം വിജയ് മല്യയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി എല്‍ പൂനിയ സാക്ഷിയാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. 2016ല്‍ മല്യ രാജ്യം വിടും മുമ്പ് തന്നെ കണ്ടിരുന്നുവെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലി നിഷേധിച്ചിരുന്നു.
15-20 മിനിറ്റ് നേരെ ഇരുവരും ഇരുന്ന് ചര്‍ച്ച ചെയ്തിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഒരു കുറ്റവാളിയുമായി എന്തിന് ചര്‍ച്ച നടത്തിയെന്നും എന്താണ് ചര്‍ച്ച നടത്തിയതെന്നും ധനമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
9,000 കോടിയുടെ തിരിച്ചടക്കാത്ത ലോണ്‍ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തുന്നതിനെടെയാണ് മല്യ രാജ്യം വിട്ടത്. രാജ്യം വിടുന്നതിന് ദിവസങ്ങള്‍ മുമ്പ് 2016 മാര്‍ച്ചിലായിരുന്നു ജെയ്റ്റ്‌ലിയും മല്യയും പാര്‍ലമെന്റില്‍ കൂടിക്കാഴ്ച്ച നടത്തിയതെന്ന് പി എല്‍ പൂനിയ പറഞ്ഞു.
ഞാന്‍ ആ സമയത്ത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു. ജെയ്റ്റ്‌ലിയും മല്യയും ആ സമയത്ത് ഒരു മൂലയില്‍ നിന്ന് സംസാരിക്കുകയായിരുന്നു. അഞ്ച് മിനിറ്റിന് ശേഷം ഇരുവരും ഒരു ബെഞ്ചിലിരുന്ന് ചര്‍ച്ച തുടര്‍ന്നു. മല്യ ജെയ്റ്റ്്‌ലിയെ കാണാന്‍ വേണ്ടി തന്നെയാണ് വന്നത്. താന്‍ പറുന്നത് ശരിയാണോയെന്നറിയാന്‍ സിസിടിവി ഫൂട്ടേജ് പരിശോധിക്കാം. തെറ്റാണെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും പുനിയ പറഞ്ഞു.
അതേ സമയം, ഇന്ത്യ വിടുംമുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലില്‍ പുതിയ വിശദീകരണവുമായി വിവാദ വ്യവസായി വിജയ് മല്യ രംഗത്തെത്തി. ലണ്ടനിലേക്ക് പോകുംമുന്‍പ് ജയ്റ്റ്‌ലിയെ കണ്ടത് യാദൃശ്ചികമായാണെന്നാണ് മല്യയുടെ ഇപ്പോഴത്തെ നിലപാട്.
ഇന്നലെ ലണ്ടനില്‍പൊട്ടിച്ച വിവാദബോംബ് ദേശീയരാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കുന്നതിനിടെയാണ് വിജയ് മല്യയുടെ പുതിയ വിശദീകരണം. നേരത്തെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുകയായിരുന്നില്ല മറിച്ച് പാര്‍ലമെന്റില്‍ യാദൃശ്ചികമായാണ് അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടതെന്ന് മല്യ ഇപ്പോള്‍ പറയുന്നു. താന്‍ ലണ്ടനിലേയ്ക്ക് പോവുകയാണെന്ന് ജയ്റ്റ്‌ലിയോട് പറഞ്ഞു.
കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വായ്പകള്‍ തിരിച്ചടയ്ക്കാനുമുള്ള താല്‍പര്യം ജയ്റ്റ്‌ലിയെ അറിയിച്ചുവെന്നും മല്യ പറയുന്നു. മല്യയ്ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പാര്‍ലമെന്റില്‍വച്ച് സംസാരിക്കാന്‍ മല്യ ശ്രമിച്ചെങ്കിലും താന്‍ തടഞ്ഞുവെന്നും അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.
മല്യ രാജ്യം വിട്ടതാണോ, അതോ വിദേശത്തേയ്ക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി. അരുണ്‍ ജയ്റ്റ്‌ലിക്ക് മാത്രമല്ല, ബിജെപിക്ക് ഒന്നാകെ മല്യയുമായുള്ള കൂട്ടുകെട്ട് പുറത്തുകൊണ്ടുവരണമെന്ന് മുന്‍ധനമന്ത്രി യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.