മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ തുടങ്ങിയ പ്രമുഖര്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.

Update: 2019-08-17 00:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ തുടങ്ങിയ പ്രമുഖര്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. ജെയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എന്‍ഡോക്രൈനോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയ ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധസംഘമാണ് ജെയ്റ്റ്‌ലിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഈമാസം 9നാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുവര്‍ഷത്തിലധികമായി വൃക്കരോഗത്തിന് ചികില്‍സയിലാണ് ജെയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെയ്റ്റ്‌ലി മല്‍സരിച്ചിരുന്നില്ല.

Tags:    

Similar News