മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആശുപത്രിയില്‍
ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗത്തെത്തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികില്‍സയിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് സിങ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ജെയ്റ്റ്ലി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജെയ്റ്റ്ലിയുടെ ആരോഗ്യനില സംബന്ധിച്ച് രാത്രി 10.30ന് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.