മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. രണ്ടുതവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്.
കൊച്ചി: സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ വി വിശ്വനാഥമേനോന്‍ (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. രണ്ടുതവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വിശ്വനാഥ മേനോന്‍. ഇടപ്പള്ളി പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളുമാണ്.
മഹാരാജാസ് കോളജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യസമരവും അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ വിശ്വനാഥ മേനോന്‍ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്മ്യൂണിസവും സോഷ്യലിസവും ഇദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി. കൊച്ചിയില്‍ സിപിഐയുടെ പ്രതിനിധിയായും പിന്നീട് സിപിഎം പ്രതിനിധിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 വര്‍ഷം എഫ്എസിടി യൂനിയന്റെയും 14 വര്‍ഷം ഇന്‍ഡല്‍ യൂനിയന്റെയും കൊച്ചി പോര്‍ട്ട് യൂനിയന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മല്‍സരിച്ചിട്ടുണ്ട്.