കൊച്ചിയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ്വ വിടവാങ്ങി

Update: 2024-08-12 05:37 GMT

മട്ടാഞ്ചേരി: കൊച്ചിയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ്വ (89) വിടവാങ്ങി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവില്‍ അവശേഷിക്കുന്ന രണ്ട് ജൂതവംശജരില്‍ ഒരാളായിരുന്നു ക്വീനി. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്. മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റിയും എസ് കോഡര്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാര്‍ട്ണറുമായിരുന്നു.

കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവന നല്‍കിയ കുടുംബത്തിലെ അംഗമാണിവര്‍. കൊച്ചിയില്‍ വൈദ്യുതി വിതരണം, ബോട്ട് സര്‍വിസ് എന്നിവയൊക്കെ ആദ്യമായി ഏര്‍പ്പെടുത്തിയത് ക്വീനി ഹലേഗ്വയുടെ കുടുംബമാണ്. പരേതനായ സാമുവല്‍ ഹലേഗ്വ ആണ് ഭര്‍ത്താവ്. മക്കള്‍: ഫിയോണ, ഡേവിഡ് മരുമക്കള്‍: അലം, സിസി. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇനി മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ അവശേഷിക്കുന്നത് ഒരേയൊരു യഹൂദന്‍ മാത്രമാണ്. ഇപ്പോള്‍ മരിച്ച ക്വീനി ഹലേഗ്വയുടെ ബന്ധു കൂടിയായ കീറ്റ് ഹലേഗ്വയാണത്.

Tags:    

Similar News