എടിഎം കവര്‍ച്ച : പ്രഫണല്‍ കവര്‍ച്ചാ സംഘമെന്ന് സംശയം, പിക്കപ്പ് വാന്‍ കണ്ടെത്തി
ചാലക്കുടി: ചാലക്കുടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കവര്‍ച്ച കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന പിക്കപ്പ് വാന്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തി. ഈ പിക്കപ്പ് വാന്‍ കവര്‍ച്ചാസംഘം മോഷ്ടിച്ചതാണെന്നാണ് പോലിസ് നിഗമനം. ഈ പിക്കപ്പ് വാനില്‍ പ്രതികള്‍ സ്ഥലം വിടുന്നത് ബാങ്കിന് മുന്നിലെ നിരീക്ഷണ ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്.
ബാങ്കിന് മുന്നിലെ മറ്റൊരു നിരീക്ഷണ ക്യാമറ കവര്‍ച്ചാ സംഘം സ്‌പ്രേ പെയിന്റടിച്ചിട്ടുണ്ട്. മറ്റൊരു നിരീക്ഷണ ക്യാമറയില്‍ മുഖംമൂടി ധരിച്ച മൂന്ന് പേരുടെ രൂപം പതിഞ്ഞിട്ടുണ്ട്.
ബാങ്കിനോട് ചേര്‍ന്ന് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. പുലര്‍ച്ചെ 1.20ന് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായും കാണുന്നുണ്ട്. ഇതിന് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4ഓടെ കവര്‍ച്ച നടന്നതായാണ് പ്രാഥമിക നിഗമനം. പണം പിന്‍വലിക്കാനായി മറ്റാരും വരാതിരിക്കാനായാണ് കവര്‍ച്ചാ സംഘം എംടിഎം കൗണ്ടറിന്റെ ഷട്ടറര്‍ അടച്ചതെന്നും കരുതുന്നു. ദേശീയപാതയില്‍ തിരക്കുണ്ടെങ്കിലും പുലര്‍ച്ചെ സമയത്ത് പ്രദേശത്ത് ആളനക്കമുണ്ടാകാറില്ല. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സെക്യൂരിറ്റിയും ഇല്ല. സ്ഥലവും സാഹചര്യവും മുന്‍കൂട്ടി മനസ്സിലാക്കിയ പ്രഫണല്‍ കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലിസ് നിഗമനം.