കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല- വിടി ബല്‍റാം

Update: 2018-10-28 12:45 GMT


രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിടി ബല്‍റാം എംഎല്‍എ.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.

Similar News