നിലമ്പൂര്‍ : നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത കറന്‍സിനോട്ടുകള്‍ പിടികൂടി. ഇതോടനുബന്ധിച്ച് അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ കീഴിലുള്ള അന്വേഷണ സംഘമാണ് നോട്ടുകളുമായി ഇവരെ പിടി കൂടിയത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നിരോധിത നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ എങ്ങിനെയാണ് ഇവര്‍ മാറിയെടുക്കുന്നത് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പോലിസ് പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.