ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നാലുകോടി രൂപയുടെ സ്വര്‍ണവേട്ട. രണ്ടു ദിവസങ്ങളിലായി 102 സ്വര്‍ണ ബിസ്‌കറ്റുകളുമായി ആറു പേര്‍ പിടിയിലായി. സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തില്‍ മ്യൂസിക് സിസ്റ്റത്തില്‍ ഒളിപ്പിച്ച നിലയിലാണ് 100 ഗ്രാമിന്റെ 92 സ്വര്‍ണ ബിസ്‌കറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിംഗപൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിനു മൂന്നു കോടിയിലേറെ രൂപ വിലമതിക്കും. ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയിലൊന്നാണിതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ബഹറയ്‌നില്‍ നിന്നെത്തിയ അഞ്ചുപേരില്‍ നിന്നായി 1.16 കിലോ സ്വര്‍ണം പിടിച്ചെടുത്തു. രണ്ട് സ്വര്‍ണ ബിസ്‌കറ്റ് വീതം ഓരോരുത്തരും ബാഗിലെ വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചിരുന്നത്.