ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു, ഒരാള്‍ കുറ്റക്കാരന്‍

2005 മാര്‍ച്ച് പത്തിനാണ് അശ്വിനികുമാര്‍ കൊല്ലപ്പെട്ടത്.

Update: 2024-11-02 06:13 GMT


കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാര്‍ കൊല്ലപ്പെട്ട കേസിലെ പതിമൂന്നു പ്രതികളെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. മൂന്നാം പ്രതി എം വി മര്‍ഷൂഖ് കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഈ മാസം 14ന് വിധിക്കും.

2005 മാര്‍ച്ച് പത്തിനാണ് അശ്വിനികുമാര്‍ കൊല്ലപ്പെട്ടത്. കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാര്‍. ഇരിട്ടി പയഞ്ചേരി മുക്കില്‍ എത്തിയപ്പോള്‍ ബസില്‍ ബോംബേറുണ്ടായി. തുടര്‍ന്ന് അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് കേസ്. പ്രതികള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നായിരുന്നു പോലിസ് ആരോപിച്ചത്. അശ്വിനി കുമാറിനെ ആക്രമിച്ച സംഘത്തില്‍ നാലു പേര്‍ ബസിലുണ്ടായിരുന്നുവെന്നും മറ്റുള്ളവര്‍ ജീപ്പിലാണ് എത്തിയതെന്നും പോലിസ് ആരോപിച്ചിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി സി നൗഷാദ്, അഡ്വ. രഞ്ജിത് മാരാര്‍ എന്നിവര്‍ ഹാജരായി. വിധി ദുഖകരമാണെന്ന് സംഘപരിവാര നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. കേസില്‍ അപ്പീല്‍ പോവുമെന്നും വല്‍സന്‍ അറിയിച്ചു.

Tags:    

Similar News