ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 പേര്‍ മരണപ്പെട്ടു. 19 പേര്‍ക്ക് പരിത്ത്. കിഷ്ത്വാര്‍ ദേശീയ പാതയില്‍ അസാറിന് സമീപം റോഡില്‍ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് ജമ്മു ഡിവിഷനല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ 36 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് പറഞ്ഞു. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യാനായി ഹെലികോപ്റ്റര്‍ സര്‍വീസ് ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുന്‍ മെഹബൂബ മുഫ്തിയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.