ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ജമ്മുകാശ്മീരില്‍ വിവിധയിടങ്ങളിലുണ്ടായ 1708 ആക്രമണങ്ങളില്‍ 339 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി ആഭ്യന്തര മന്ത്രാലയം.
ഫെബ്രുവരി 5ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014ല്‍ 47ശതമാനവും 2018ല്‍ 91ശതമാനവുമാണ് മരണനിരക്ക്. പുല്‍വാമ ആക്രമണത്തിലൂടെ ജവാന്‍മാരുടെ മരണനിരക്ക് 94ശതമാനത്തിലെത്തി. 2010ല്‍ 75 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ചത്തീസ്ഗഢ് ദന്തേവാഡാ ആക്രമണമാണ് പുല്‍വാമ ആക്രമണത്തേക്കാള്‍ കൂടുതല്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം.