തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടന്‍ കെ.എസ് പ്രേമന്‍ എന്ന കൊച്ചുപ്രേമന്‍(68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ 'ഏഴ് നിറങ്ങള്‍' ആണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരന്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തിളക്കം, ഗുരു, ലീല, തെങ്കാശിപ്പട്ടണം,കല്യാണരാമന്‍, ഛോട്ടാ മുംബൈതുടങ്ങി 250ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഹാസ്യതാരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന കാലത്ത് തന്റേതായ ശൈലിയില്‍ പ്രേക്ഷകരെ രസിപ്പിച്ച കൊച്ചുപ്രേമന്‍ നിരവധി ഹിറ്റ് സിനികളുടെ ഭാഗമാവുകയും ചെയ്തു.സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.