അതിര്‍ത്തിയില്‍ ചൈനീസ് വെടിവയ്പ്; കേണല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മൂന്നു സൈനികര്‍ മരിച്ചു

ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Update: 2020-06-16 08:02 GMT

ന്യൂഡല്‍ഹി: യുദ്ധഭീതി സൃഷ്ടിച്ച് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വെടിവയ്പ്. ഗാല്‍വന്‍ വാനിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ മരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കിഴക്കന്‍ ലഡാക്കില്‍ ഇരുപക്ഷവും പരസ്പരം പോരടിച്ചിരുന്നു.സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന സൈനിക പ്രതിനിധികള്‍ യോഗം ചേരുന്നുണ്ടെന്ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്. 

Tags:    

Similar News