കര്‍ഷകര്‍ക്കെതിരായ ആക്രമണം; ഹിന്ദു സേനക്കൊപ്പം ചേര്‍ന്ന് ഡല്‍ഹി പോലിസ് (വീഡിയോ)
പൗരത്വ പ്രക്ഷോഭങ്ങളിലും ജെഎന്‍യുവിലും നടന്ന ആക്രമണത്തിന് സമാനമായാണ് കര്‍ഷക സമരത്തിനെതിരേയും പോലിസ് നിലകൊണ്ടത്. മുഖം മൂടി ധരിച്ചെത്തിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ക്കൊപ്പം പോലിസ് കര്‍ഷകരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ന്യൂഡല്‍ഹി: സിംഘുവില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരായി നടന്ന ആക്രമണത്തില്‍ ഹിന്ദു സേനക്കൊപ്പം ചേര്‍ന്ന് ഡല്‍ഹി പോലിസും. പൗരത്വ പ്രക്ഷോഭങ്ങളിലും ജെഎന്‍യുവിലും നടന്ന ആക്രമണത്തിന് സമാനമായാണ് കര്‍ഷക സമരത്തിനെതിരേയും പോലിസ് നിലകൊണ്ടത്. മുഖം മൂടി ധരിച്ചെത്തിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ക്കൊപ്പം പോലിസ് കര്‍ഷകരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സമരക്കാര്‍ക്കിടയില്‍ നിന്നും കര്‍ഷകരെ പോലിസ് വലിച്ചിഴച്ച് കൊണ്ട് വന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്.
മുഖംമൂടി ധരിച്ചെത്തിയ ഹിന്ദു സേന പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് മാറ്റി കര്‍ഷകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സമീപത്ത് തന്നെ നിലയുറപ്പിച്ച പോലിസ് നോക്കി നില്‍ക്കേയാണ് ഹിന്ദുസേന പ്രവര്‍ത്തകരുടെ ആക്രമണം. പോലിസ് നിഷ്‌ക്രിയരായതോടെ ആക്രമണം പ്രതിരോധിക്കാന്‍ കര്‍ഷകര്‍ തന്നെ രംഗത്ത് വന്നു. ഇതോടെ പോലിസ് ഇടപെടുകയാരിന്നു. അക്രമികളെ ചോദ്യം ചെയ്ത കര്‍ഷകരെ പോലിസ് വലിച്ചിഴച്ച് കൊണ്ട് വരുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ വ്യക്തമാണ്. ഹിന്ദുസേന പ്രവര്‍ത്തകരും പോലിസും കൂട്ടമായി ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Spot the difference JNU Attack vs Singhu Border Attack
Posted by Dhruv Rathee on Friday, January 29, 2021
കര്‍ഷകര്‍ക്കെതിരേ ആക്രമണം നടത്തിയത് പ്രദേശവാസികളാണെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാര്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത് ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് ഹിന്ദുസേന സ്ഥാപക നേതാവ് വിഷ്ണു ഗുപ്ത തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രദേശവാസികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിഷ്ണു ഗുപ്തയുടെ പ്രസ്താവന.
ആക്രമണം നടത്തിയത് പ്രദേശവാസികളാണെന്ന് എന്‍ഡിടിവി, ടൈംസ്, സിഎന്‍എന്‍ ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ടിവി9 തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയത് പ്രദേശവാസികളല്ല, ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് ആജ് തക് ട്വീറ്റ് ചെയ്തു. 'ഡല്‍ഹി: സിംഘു ബോര്‍ഡറില്‍ ഹിന്ദുസേന പ്രവര്‍ത്തകരും ചില പ്രദേശവാസികളും കര്‍ഷകര്‍ക്ക് നേരെ പ്രകടനം നടത്തുന്നു'. ട്വീറ്റില്‍ കുറിച്ചു. പ്രദേശവാസികള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളാണ് കര്‍ഷകര്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയുടെ പ്രസ്താവനയും ആജ്തക് ട്വീറ്ററില്‍ പങ്കുവച്ചു.
ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന് സമാനമാണ് സിംഘുവിലും അരങ്ങേറിയതെന്ന് ആക്ടിവിസ്റ്റ് ധ്രുവ് രതീ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ജെഎന്‍യുവിലും സിംഘുവിലും ആക്രമികള്‍ മുഖം മൂടിയണിഞ്ഞ് എത്തിയ ദൃശ്യങ്ങളും ധ്രുവ് രതീ പങ്കുവച്ചു.