ന്യൂഡല്‍ഹി: ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായ ഹരിയാനയില്‍ ബിജെപിയുടെ തിരിച്ചുവരവ്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണെങ്കിലും ബിജെപിക്കാണ് അല്‍പ്പം ലീഡ്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 44 ഇടത്ത് ബിജെപിയും കോണ്‍ഗ്രസ് 41 മണ്ഡലങ്ങളിലുമാണ് ഏറ്റവുമൊടുവില്‍ മുന്നിലുള്ളത്. ഏഴ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് കോണ്‍ഗ്രസ് 55 സീറ്റുകള്‍ നേടുമെന്നും ബിജെപി 26ല്‍ ഒതുങ്ങുമെന്നുമായിരുന്നു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ആഘോഷങ്ങള്‍ ആരംഭിച്ചപ്പോള്‍, ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹരിയാന(മുന്നില്‍)
കോണ്‍ഗ്രസ് 38
ബിജെപി 46
മറ്റുള്ളവര്‍ 02
ജമ്മു കശ്മീര്‍(മുന്നില്‍)
കോണ്‍-എന്‍സി-51
ബിജെപി 23
മറ്റുള്ളവര്‍ 14
പിഡിപി 02