കോടികളുടെ ചിട്ടിതട്ടിപ്പ് കേസ്: കോണ്‍ഗ്രസ് മുന്‍ മന്ത്രി റോഷന്‍ ബേഗ് അറസ്റ്റില്‍

Update: 2020-11-22 16:38 GMT

ബെംഗളൂരു: 4000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി(ഐഎംഎ) പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മുന്‍ എംഎല്‍എയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ശിവാജി നഗര്‍ മുന്‍ എംഎല്‍എയായ ഇദ്ദേഹത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അയോഗ്യനാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ റോഷന്‍ ബേഗിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഓഫിസിലേക്ക് വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബി ഐ അറിയിച്ചു. ഇസ് ലാമിക രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.

    കോടിക്കണക്കിനു രൂപയുടെ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇസ് ലാമിക നിക്ഷേപ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ആളുകളെ കബളിപ്പിച്ചെന്നാണ് ആരോപണം. കര്‍ണാടക ആസ്ഥാനമായുള്ള ഐഎംഎയും അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളുമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.

CBI arrests former Congress minister Roshan Baig in IMA scam case

Tags:    

Similar News