കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിബിഐയെ ഇറക്കി കേന്ദ്രം; പഞ്ചാബിലെ ഗോഡൗണുകളില്‍ വ്യാപക റെയ് ഡ്
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിബി ഐയെ രംഗത്തിറക്കി കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന പഞ്ചാബിലെ 45 ഓളം ഗോഡൗണുകളിലും വെയര്‍ഹൗസുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ഇന്നലെ രാത്രി മുതല്‍ സിബിഐയുടെ റെയ്ഡ് തുടരുകയാണെന്നും അര്‍ധസൈനികരുടെ സഹായത്തോടെയാണ് പരിശോധനയെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബ് ഗ്രെയിന്‍സ് പ്രൊക്യുര്‍മെന്റ് കോര്‍പറേഷന്‍ (പഞ്ച്രെയിന്‍), പഞ്ചാബ് വെയര്‍ഹൗസിങ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ) തുടങ്ങിയവയുടെ ഗോഡൗണുകളിലാണ് പരിശോധന.
എന്നാല്‍, ഏതൊക്കെ കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, 2019-20, 2020-21 വര്‍ഷങ്ങളില്‍ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാംപിളുകള്‍ പരിശോധനയ്ക്കു വേണ്ടി പിടിച്ചെടുത്തതായി സിബി ഐ വൃത്തങ്ങള്‍ അറിയിച്ചു. റെയ്ഡ് ചെയ്തവയില്‍ 35 സ്ഥലങ്ങളും പഞ്ചാബിലാണെന്നാണ് റിപോര്‍ട്ടുകള്‍. ബാക്കിയുള്ളവ ഹരിയാനയിലാണ്. ധാന്യങ്ങളുടെ ഗുണനിലവാര പരിശോധന സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പും സിബിഐ സമാനരീതിയിലുള്ള റെയ്ഡുകള്‍ നടത്തിയിരുന്നു.
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നതിനിടെയാണ്, പ്രത്യേകിച്ച് റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അതിക്രമങ്ങളുടെ പേരില്‍ പോലിസും കേന്ദ്രസര്‍ക്കാരും ബലപ്രയോഗം നടത്തി സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പുതിയ നീക്കമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരകേന്ദ്രങ്ങളില്‍ കേന്ദ്രസേനയുമാണ് മുഖാമുഖം ഉണ്ടായിരുന്നത്. കഴിഞ്ഞ സപതറ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് ആയിരക്കണക്കിന് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്നത്.
CBI Raids 40 Godowns In Punjab, Samples Of Rice And Wheat Stocks Seized