'ലക്ഷ്യം നേടാതെ കര്‍ഷകര്‍ മടങ്ങിപ്പോവില്ല'; പ്രക്ഷോഭവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്ന് ടികായത്

കര്‍ഷക പ്രതിഷേധം 84 ദിവസം പിന്നിട്ടു. നിരവധി കര്‍ഷകരാണ് പ്രതിഷേധത്തിന് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Update: 2021-02-18 14:26 GMT

ന്യൂദല്‍ഹി: കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രക്ഷോഭം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷക സമരം രണ്ട് മാസം കൊണ്ട് തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട. പ്രക്ഷോഭവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്നും ടികായത് പറഞ്ഞു.

'കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രതിഷേധം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട. ഇനി അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ വിളകള്‍ക്ക് തീയിടും. രണ്ട് മാസം കൊണ്ട് പ്രതിഷേധം തീരുമെന്ന് വിചാരിക്കേണ്ട. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കും'. ടികായത് പറഞ്ഞു.

അതേസമയം, കര്‍ഷക പ്രതിഷേധം 84 ദിവസം പിന്നിട്ടു. നിരവധി കര്‍ഷകരാണ് പ്രതിഷേധത്തിന് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങളും അടിച്ചമര്‍ത്തല്‍ നടപടികളും വകവയ്ക്കാതെയാണ് കര്‍ഷകരുടെ മുന്നേറ്റം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നുണ്ട്.

Tags:    

Similar News