ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
24 മണിക്കൂറിനിടെ 1,14,460 രോഗബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനകം 1,14, 460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 60 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2677 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1.89 ലക്ഷം പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ ഇതുവരെയുള്ള തിരിച്ചറിയപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2.88 കോടിയായി. 3.46 ലക്ഷമാണ് ആകെ മരണസംഖ്യ. 14.77 ലക്ഷം ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 13,659 പേര്‍ക്ക് പുതുതായി രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ 95.01 ശതമാനമാണ് രോഗമുക്തി നിരക്ക്.