രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ടിപിആര്‍ 2.79
ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ അടിയന്തിരമായി കണ്ടയ്ന്‍മെന്റ് നടപടികളെടുക്കാന്‍ 11 സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം അര ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 കേസുകളാണ് സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റീവ് നിരക്കിലും കുറവ് രേഖപ്പെടുത്തി. 2.79 ആണ് കൊവിഡ് സ്ഥിരീകരണ നിരക്ക്. 1,183 പേരാണ് 24 മണിക്കൂറിനകം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 3,94,493 ആയി.
കൊവിഡ് നിരക്കും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറയുന്നതിനിടെ കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാള്‍ ശക്തമികില്ല എന്ന റിപോര്‍ട്ടും പുറത്തുവന്നു. ഐസിഎംആര്‍ പഠനത്തിലാണ് ഇത് വ്യക്തമായത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ പ്രശ്‌നങ്ങളില്ലാതെ വിജയകരമായി മറികടക്കാമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഇതുവരെ രാജ്യത്ത് 3,01,83,143 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതിനിടെ, ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ അടിയന്തിരമായി കണ്ടയ്ന്‍മെന്റ് നടപടികളെടുക്കാന്‍ 11 സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.