24 മണിക്കൂറില്‍ 89,706 പേര്‍ക്ക് കൊവിഡ്; 1115 മരണം; രാജ്യത്ത് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

33.98 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 8.97 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്.

Update: 2020-09-09 06:01 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 89,706 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 33.98 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 8.97 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്.

കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയില്‍ 380 പേരും കര്‍ണാടകത്തില്‍ 146 പേരും മരിച്ചു. ഇന്നലെ 11.54 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും ഇതുവരെ മൊത്തം 5.18 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്‌നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പൂനെ. 4615 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പൂനെയില്‍ മാത്രം ആകെ രോഗബാധിതര്‍ രണ്ട് ലക്ഷം പിന്നിട്ടു. പരിശോധനയുടെ എണ്ണം കൂടിയതിനാലാണ് രോഗികള്‍ കൂടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.43 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. 6.72 ലക്ഷം പേര്‍ രോഗവിമുക്തരായി. 27,407 പേരാണ് മരിച്ചത്. ആന്ധ്രാ പ്രദേശില്‍ 96769, കര്‍ണാടകത്തില്‍ 96937, തമിഴ്‌നാട്ടില്‍ 50213, ഉത്തര്‍ പ്രദേശില്‍ 63256 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഡല്‍ഹിയില്‍ 4618 പേരും ആന്ധ്രാ പ്രദേശില്‍ 4560 പേരും ഗുജറാത്തില്‍ 3133 പേരും കര്‍ണാടകത്തില്‍ 6680 പേരും തമിഴ്‌നാട്ടില്‍ 8012 പേരും ഉത്തര്‍ പ്രദേശില്‍ 4047 പേരും ബംഗാളില്‍ 3677 പേരും മരിച്ചു.




Tags:    

Similar News