രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 3,303 രോഗികള്‍

Update: 2022-04-28 05:09 GMT

ന്യൂഡല്‍ഹി: ഒരിടവേളയ്ക്കുശേഷം ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 39 പേര്‍ മരിച്ചു. 2,563 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ 16,980 പേരാണ് ചികില്‍സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ആകെ രോഗമുക്തരുടെ എണ്ണം 4,25,28,126.

ആകെ മരണം 5,23,693. നിലവില്‍ 16,980 പേരാണ് ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 701 സജീവകേസുകളാണുള്ളത്. സജീവമായ കേസുകളില്‍ മൊത്തം അണുബാധകളുടെ 0.04 ശതമാനം ഉള്‍പ്പെടുന്നു. രാജ്യത്ത് രോഗമുക്തി നിരക്ക് 98.74 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കേരളത്തിലടക്കം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 347 കേസുകളാണ് ഇന്നലെ കേരളത്തില്‍ റിപോര്‍ട്ട് ചെയ്തത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Similar News