കൊവിഡ്: തുടര്‍ച്ചയായി രണ്ടാം ദിവസവും 75,000ത്തിലധികം കേസുകള്‍; 1057 മരണം; രാജ്യത്ത് രോഗബാധിതര്‍ 34 ലക്ഷത്തിലേക്ക്

Update: 2020-08-28 05:42 GMT

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും 75,000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും 75,000ന് മുകളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഇതുവരെ 33,87,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1057 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 61,000 കടന്നു. 61529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോള്‍. 60,177 പേര്‍ കൂടി 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. ഇത് വരെ 25,83,948 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്. പഞ്ചാബില്‍ ഇന്ന് ഏകദിന നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇന്നലെ ആറ് എംഎല്‍എമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 1746 പേരാണ് പഞ്ചാബില്‍ രോഗബാധിതര്‍ ആയത്.




Tags:    

Similar News