കൊവിഡ്: രാജ്യത്ത് പ്രതിദിനം അരലക്ഷം രോഗികള്‍; ആകെ മരണം 51,797; രോഗബാധിതരുടെ എണ്ണം 27 ലക്ഷം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 27, 02,742 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 876 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 51,797ആയി.
നിലവില്‍ 6,73,166 പേരാണ് രാജ്യത്ത് കൊവിഡ് ചികില്‍സയിലുള്ളത്. 19,77,779 പേര്‍ രോഗമുക്തി നേടി. നിലവില്‍ 72.51 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8,99,864 പരിശോധനകള്‍ കൂടി നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ ആറ് ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1.55 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 20,265 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 3.43 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപ്പെട്ടു. 54,122 പേര്‍ നിലവില്‍ ചികില്‍യിലുണ്ട്. 5,886 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 1.53 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 4,214 പേരാണ് മരിച്ചത്. ആന്ധ്രാ പ്രദേശില്‍ 2,732 പേരും ഗുജറാത്തില്‍ 2,800 പേരും കര്‍ണാടകത്തില്‍ 4,062 പേരും ഉത്തര്‍ പ്രദേശില്‍ 2,515 പേരും ബംഗാളില്‍ 2,473 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍.