ആസാദി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ സിപിഎമ്മുകാരുടെ കൈയേറ്റശ്രമം(വീഡിയോ)
ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും വിദ്യാര്‍ഥികളുമടങ്ങുന്നര്‍ക്കു നേരെയാണ് കൈയേറ്റശ്രമമുണ്ടായത്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിറ്റിസണ്‍സ് ഫോറം ഇന്ത്യ സംഘടിപ്പിക്കുകയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നയിക്കുകയും ചെയ്ത ആസാദി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയേറ്റശ്രമവും ഭീഷണിയും. പൗരത്വ ഭേദഗതി നിയമത്തിനും സിപിഎം, കോണ്‍ഗ്രസ്, ആര്‍എസ്എസ് എന്നിവരുടെ ഇരട്ടത്താപ്പിനും കുത്തകകളോടുള്ള സമീപനത്തിനുമെതിരേ മുദ്രവാക്യങ്ങള്‍ മുഴക്കിയവരെയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. മുദ്രവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ നശിപ്പിക്കാനും പ്രതിഷേധിച്ചവരെ ബലംപ്രയോഗിച്ചു പുറത്താക്കാനും സംഘം ശ്രമിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ സര്‍ക്കാര്‍ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആസാദി മാര്‍ച്ച് സംഗമിച്ച അഴീക്കോട് മുനക്കല്‍ ബീച്ചില്‍ ഞായറാഴ്ച രാത്രി പൊതുസമ്മേളനം നടക്കുമ്പോഴാണു സംഭവം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും വിദ്യാര്‍ഥികളുമടങ്ങുന്നര്‍ക്കു നേരെയാണ് കൈയേറ്റശ്രമമുണ്ടായത്.
'വംശഹത്യയെ സഹായിക്കുന്ന ടാറ്റയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാതെ നാമെങ്ങനെ അതിജീവിക്കും, എന്‍ആര്‍സി, സിഎഎ; കോണ്‍ഗ്രസും സിപിഎമ്മും ഡല്‍ഹിയില്‍ നടത്തിയ സമരങ്ങളുടെ എണ്ണമെത്ര, മുസ്‌ലിംകളെ വേണം മുസ്‌ലിം സംഘടനകളെ വേണ്ട എന്ന നിലപാട് കാപട്യമാണ്, ഇന്ത്യന്‍ പ്രതിപക്ഷത്തിന് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ രാജ്യസഭയില്‍ സിഎഎ പാസാവില്ലായിരുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇതിനെതിരേയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. സിപിഎം വിരുദ്ധ ബാനറാണ് പിടിച്ചിരിക്കുന്നതെന്നും നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ അവകാശമില്ലെന്നും സിപിഎം നേതാവ് ബുക്ക് ചെയ്ത സ്ഥലമാണെന്നും അവകാശപ്പെട്ടെത്തിയ സംഘം പൊതുസ്ഥലമായ മുനക്കല്‍ ബീച്ചില്‍ നിന്ന് ഇവരെ പുറത്താക്കാനും ശ്രമിച്ചു. വോളന്റിയര്‍മാരും െേപാലിസും ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.
നേരത്തേ, കൊടുങ്ങല്ലൂരില്‍ സിറ്റിസണ്‍സ് ഫോറം ഇന്ത്യ സംഘടിപ്പിക്കുന്ന ആസാദി മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതില്ലെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ കത്ത് വിവാദമായിരുന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ഏരിയാ കമ്മിറ്റിക്ക് നല്‍കിയ കത്തിലെ പരാമര്‍ശം. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തുവര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്. അതേസമയം,