കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരേ ആര്‍എസ്എസ് വധഭീഷണി; പോലിസില്‍ പരാതി നല്‍കി
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് ഭീഷണി. ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുളളികളയുമെന്നും ഭീഷണി മുഴക്കിയത്.
പരപ്പനങ്ങാടി: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരേയും ആര്‍എസ്എസ് വധഭീഷണി. ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ഇസ്‌ലാം മതം സ്വീകരിച്ചതിന് 2 വര്‍ഷം മുന്‍പ് കൊടിഞ്ഞിയില്‍ കൊലക്കത്തിക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിനെതിരെ കൊലവിളിയുമായി ആര്‍എസ്എസ് വീണ്ടും രംഗത്തെത്തിയതോടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സഹോദരിയും, മകനും തിരൂരങ്ങാടി സിഐക്ക് മുമ്പാകെ പരാതിയുമായി എത്തിയത്. ഫൈസലിന്റെ മരണത്തോടെ ഇസ്‌ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുളളികളയുമെന്നും ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് ഭീഷണി. നേരത്തെ ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പോലിസ് ചോദ്യം ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരേ ആര്‍എസ്എസ് കൊലവിളി ഉയര്‍ന്നതോടെ ബന്ധുക്കളും മറ്റും ഭയപ്പാടിലാണ്. ഫൈസലിന്റെ കൊലപാതകത്തിന് ശേഷം ഇവരുടെ ബന്ധുക്കള്‍ മുഴുവനും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. സത്യസരണി വഴി പഠനം പൂര്‍ത്തിയാക്കിയാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഇപ്പോള്‍ കൊടിഞ്ഞിയിലെ വാടക വീട്ടിലാണ് മാതാപിതാക്കളും സഹോദരിമാരും ഇവരുടെ മക്കളും താമസിക്കുന്നത്. ഫൈസലിന്റ ഭാര്യയും, കുട്ടികളും മഹല്ല് കമ്മറ്റി നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് താമസം. ഫൈസല്‍ കൊലപാത കേസിലെ പ്രതി വിനോദിന്റെ മക്കളെയാണ് ഇസ്‌ലാം സ്വീകരിച്ച് ജീവിക്കുന്നതിന്റെ പേരില്‍ വീണ്ടും വേട്ടയാടുന്നത്. സംഭവത്തില്‍ മേഖലയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.