എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്
പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ ആദ്യ പ്രതിരോധം തീര്‍ക്കേണ്ടത് കോടതികളാണെന്ന് സ്വയം ഉറപ്പാക്കേണ്ടുണ്ട്
ന്യൂഡല്‍ഹി: എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ പൗരന്മാര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്. ഒരു ദിവസത്തേക്കു മാത്രമാണെങ്കില്‍ പോലും സ്വാതന്ത്യം ഇല്ലാതാക്കുന്നത് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള നിയമ ബന്ധങ്ങളെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്
ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ പീഡിപ്പിക്കാനും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനും ദുരുപയോഗിക്കരുത്. പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ ആദ്യ പ്രതിരോധം തീര്‍ക്കേണ്ടത് കോടതികളാണെന്ന് സ്വയം ഉറപ്പാക്കേണ്ടുണ്ട് . നമ്മുടെ തീരുമാനങ്ങളുണ്ടാക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് നാം എല്ലായ്‌പ്പോഴും ബോധവാന്മാരായിരിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.