പണിയെടുക്കുമ്പോള്‍ തല ചൂടാക്കേണ്ട; ഹെല്‍മറ്റ് ഇനി എയര്‍കണ്ടീഷന്‍ഡ്
അത്യുഷ്ണ മേഖലയില്‍ വേനല്‍കാലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ജര്‍ഷ് എന്‍ഐഎ എസി ഹെല്‍മറ്റ്
ദുബെയ്: ലോകത്ത് ആദ്യമായി എസി ഹെല്‍മറ്റ് അവതരിപ്പിച്ച് ഇന്ത്യന്‍ കമ്പനി. ദുബെയില്‍ നടക്കുന്ന എക്‌സ്‌പോ 2020 ല്‍ ഇന്ത്യന്‍ പവലിയനിലാണ് ലോകത്തെ ഏറ്റവും നൂതനമായ ഹെല്‍മറ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജര്‍ഷ് സേഫ്റ്റി എന്ന കമ്പനിയാണ് ശീതീകരണ സംവിധാനമുള്ള ഹെല്‍മറ്റ് വിപണിയിലിറക്കുന്നത്. നവംബര്‍ 10നാണ് കമ്പനി ലോഞ്ച് ചെയ്തത്. 24 ഡിഗ്രി സെന്റിഗ്രേഡ് വരേ താപ നില നിയന്ത്രിക്കാന്‍ ഈ ഹെല്‍മറ്റില്‍ സംവിധാനമുണ്ട്. അത്യുഷ്ണ മേഖലയില്‍ വേനല്‍കാലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ജര്‍ഷ് എന്‍ഐഎ എസി ഹെല്‍മറ്റ്.എസി ഹെല്‍മറ്റ്കള്‍ ധരിക്കുന്നത് തൊഴിലാളികളുടെ കാര്യക്ഷമത വര്‍ദ്ദിപ്പിക്കുമെന്ന ജര്‍ഷ് സേഫ്റ്റി സിഇഒ കൗസ്തുബ് കുന്‍ഡനീയ പറഞ്ഞു. തഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതൊടൊപ്പം കാര്യശേഷിയും വര്‍ദ്ധിപ്പിക്കാന്‍ എസി ഹെല്‍മറ്റ് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. റീചാര്‍ച്ച് ചെയ്യാവുന്ന ബാറ്ററികളോട് കൂടിയതാണ് ഹെല്‍മറ്റ്. എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ 500 പുതിയ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കസ്തുബ് കൗന്‍ഡനിയ, ശ്രീകാന്ത് കൊമുല, ആനന്ദ് കുമാര്‍ എന്നീ കൂട്ടുകാര്‍ ജോലിക്കിടെ ഹെല്‍മറ്റ് ധരിച്ചപ്പോള്‍ തോന്നിയ പ്രയാസങ്ങളാണ് എസി ഹെല്‍മറ്റ് എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.