പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡിയുടെ അന്യായ പരിശോധന

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുകയും ശക്തമാവുകയും ചെയ്യുന്നതിനിടെ, ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപക റെയ്ഡെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്

Update: 2020-12-03 05:08 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം ഉള്‍പ്പെടെ കേരളത്തിലെ ദേശീയ നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്‍് ഡയറക്ടറേറ്റിന്റെ അന്യായ പരിശോധന. വ്യാഴാഴ്ച രാവിലെയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ മഞ്ചേരിയിലെ ഒ എം എ സലാം, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ സമിതി അംഗം പ്രഫ. പി കോയ, കരമന അശ്റഫ് മൗലവി തുടങ്ങിയവരുടെ വീടുകളിലും സംഘടനയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട്ടെ യൂനിറ്റി ഹൗസിലുമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുകയും ശക്തമാവുകയും ചെയ്യുന്നതിനിടെ, ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപക റെയ്ഡെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രത്യേക കാരണങ്ങളൊന്നും നിരത്താതെയാണ് പരിശോധനയെന്നാണു സൂചന. കര്‍ഷകര്‍ നടത്തുന്ന 'ഡല്‍ഹി ഛലോ' മാര്‍ച്ചിന് ആദ്യഘട്ടത്തില്‍ തന്നെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ഫാഷിസ്റ്റ ഭരണകൂടത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരേ രാജ്യത്തെ പൗരന്‍മാരെല്ലാം രംഗത്തുവരണമെന്നും അദ്ദേഹം ഇക്കഴിഞ്ഞ നവംബര്‍ അവസാനവാരം പ്രസ്താവിച്ചിരുന്നു.

    നേരത്തേ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ കലാപത്തിനു പിന്നാലെ പൗരത്വ സമര പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് വേട്ട നടത്തിയപ്പോഴും പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജ ആരോപണങ്ങളുന്നയിച്ചിരുന്നു. രാജ്യവ്യാപകമായി നടന്ന പൗരത്വ വിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നും കലാപമുണ്ടാക്കാന്‍ പണം ഒഴുക്കിയെന്നും ഇഡി വൃത്തങ്ങളെന്ന വ്യാജേന ചില ദേശീയമാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ വാര്‍ത്ത തള്ളി രംഗത്തെത്തി. ഇപ്പോള്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ നിന്നും മറ്റുമുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച് ഒരാഴ്ചയായി പ്രക്ഷോഭത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികളെല്ലാം തള്ളിയ കര്‍ഷകര്‍ സമരം വ്യാപിപ്പിക്കുന്നതിനിടെയാണ് ജനശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി പരിശോധനയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ED inspection of Popular Front leader's homes

Tags:    

Similar News