ജിദ്ദ: സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ കൂട്ട ഡ്രോണ്‍ ആക്രമണം. ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍.
NEW - #Houthi strike just hit an #Aramco facility in #Jeddah, on the eve of the #SaudiArabia Grand Prix.pic.twitter.com/nRKYAvk2y7
— Charles Lister (@Charles_Lister) March 25, 2022
ആക്രമണത്തില്‍ ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്‌റ്റേഷന് തീപിടിച്ചു. നാഷണല്‍ വാട്ടര്‍ കമ്പനിയുടെ ദഹ്‌റാന്‍ അല്‍ ജനൂബിലെ സ്‌റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം, ആക്രമണത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സിവിലിയന്‍ വീടുകളും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഹൂത്തികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യ സേന അറിയിച്ചു. ജിദ്ദക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.