ഹരിയാനയില്‍ അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

Update: 2020-12-21 11:13 GMT
ഹരിയാനയില്‍ അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

ചണ്ഡിഗഡ്: ഹരിയാനയിലെ ജജ്ജര്‍ നഗരത്തില്‍ അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 30കാരനായ അയല്‍വായിയെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി താമസസ്ഥലത്തെത്തിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നേരത്തെയും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണെന്നും പ്രതി ജജ്ജര്‍ സ്വദേശിയാണെന്നും അദ്ദേഹം പറഞ്ഞു.

Five-year-old girl raped and killed in Haryana


Tags:    

Similar News