സുപിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും നാഗ്പൂരില്‍ കൂടിക്കാഴ്ച നടത്തി

Update: 2021-09-01 05:53 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ നാഗ്പൂരില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും വിശ്വസനീയമായ കേന്ദ്രങ്ങളാണ് കൂടിക്കാഴ്ച നടത്തിയ പുറത്തുവിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. സംഘപരിവാര്‍ മേധാവിയെ ഔപചാരികമായി ആര്‍എസ്എസ് ആസ്ഥാനത്തുവച്ച് ബോബ്ദെ കാണുന്നത് ഇതാദ്യമാണ്. അദ്ദേഹം കെ ബി ഹെഡ്‌ഗെവാറിന്റെ കുടുംബവീടും സന്ദര്‍ശിച്ചു.

ജസ്റ്റിസ് ബോബ്ദെ ദീര്‍ഘകാലം നാഗ്പൂരില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തിരുന്നു. ജനിച്ചതും വളര്‍ന്നതും നാഗ്പൂരില്‍ തന്നെയാണ്. വിരമിച്ചശേഷം നാഗ്പൂരിലും ഡല്‍ഹിയിലുമായി താമസിച്ചുവരികയാണ്. 

ബോബ്ദെയുടെ മുന്‍ഗാമി രന്‍ജന്‍ ഗൊഗോയിയെ വിരമിച്ചതിനു തൊട്ടുപിന്നാലെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തിരുന്നിരുന്നു. ഗൊഗോയിയുടെ നിയമനം അന്നുതന്നെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. അത്തരമൊരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ബോബ്ദെ- ഭാഗവത് കൂടിക്കാഴ്ചയും നല്‍കുന്ന സൂചന.  

Tags:    

Similar News