അലിഗഡിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം: നാലുപേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി

ഒരു വ്യക്തിയെ വിചാരണ കൂടാതെ 12 മാസം തടവിലിടാന്‍ അധികാരം നല്‍കുന്ന നിയമമാണ് ദേശ സുരക്ഷാ നിയമം(എന്‍എസ്എ)

Update: 2020-06-07 11:19 GMT

അലിഗഡ്(യുപി): പൗരത്വ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തിയതിന് അലിഗഡില്‍ അറസ്റ്റിലായ നാലു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്ത ഇംറാന്‍, അന്‍വര്‍, സാബിര്‍, ഫാഹിമുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്. ഒരു വ്യക്തിയെ വിചാരണ കൂടാതെ 12 മാസം തടവിലിടാന്‍ അധികാരം നല്‍കുന്ന നിയമമാണ് ദേശ സുരക്ഷാ നിയമം(എന്‍എസ്എ). ജയിലില്‍ കഴിയുന്ന നാലുപേര്‍ക്കും എന്‍എസ്എ ഉത്തരവ് കൈമാറിയതായി അലിഗഡ് സീനിയര്‍ പോലിസ് സൂപ്രണ്ട്(എസ്എസ്പി) ജി മുനിരാജ് വ്യക്തമാക്കിയ നിലവില്‍ ജയിലില്‍ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇവര്‍ ജാമ്യത്തിലിറങ്ങിയാല്‍ സമാധാനത്തിന് ഭീഷണിയാണെന്ന സൂചനകള്‍ ലഭിച്ചതിനാലാണ് നാലുപേര്‍ക്കെതിരേ എന്‍എസ്എ ചുമത്താന്‍ തീരുമാനിച്ചതെന്നാണ് പോലിസ് ഭാഷ്യം.

    ഫെബ്രുവരി 23ന് ഓള്‍ഡ് സിറ്റിയില്‍ പോലിസും പൗരത്വ വിരുദ്ധ(ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പേരിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്‌ഫോടക വസ്തുവും കല്ലും എറിഞ്ഞെന്നാണ് കൊട്‌വാലി പോലിസിന്റെ ആരോപണം. തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് കണ്ണീര്‍വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു.


Tags:    

Similar News