മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

2016 ല്‍ മുഖ്യമന്ത്രി ദുബായ്ക്ക് പോയതിനു പിന്നാലെ ശിവശങ്കറിന്റെ നിര്‍ദ്ദേശനുസരണം കറന്‍സി അടങ്ങിയ ബാഗ് ദുബായിലേക്ക് കൊടുത്തുവിട്ടു.മുഖ്യമന്ത്രി,മുഖ്യമന്ത്രിയുടെ ഭാര്യ,മകള്‍,മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍,മുഖ്യമന്ത്രിയുടെ സെക്രട്ടറി രവീന്ദ്രന്‍,മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കം എല്ലാവരുടെയും പങ്ക് സംബന്ധിച്ച് രഹസ്യമൊഴിയില്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ്

Update: 2022-06-07 11:56 GMT

കൊച്ചി: സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളിലെ മുഴുവന്‍ വിവരങ്ങളും കോടതിയില്‍ വെളിപ്പെടുത്തിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്.ഇന്നലെയും ഇന്നുമായി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.മുഖ്യമന്ത്രി,മുഖ്യമന്ത്രിയുടെ ഭാര്യ,മകള്‍,മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍,മുഖ്യമന്ത്രിയുടെ സെക്രട്ടറി രവീന്ദ്രന്‍,മുന്‍ മന്ത്രി കെ ടി ജലീല്‍,നളിനി നെറ്റോ എന്നിങ്ങനെ എല്ലാവരുടെയും പങ്ക് അതായത് എന്തൊക്കെയാണ് അവര്‍ ചെയ്തിട്ടുള്ളത് എന്നത് സംബന്ധിച്ച് തന്റെ രഹസ്യമൊഴിയില്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രഹസ്യമൊഴി അന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതുള്ളതുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്താണ് അവരുടെ പങ്ക് എന്നത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.എല്ലാം തുടങ്ങുന്നത് 2016 ല്‍ മുഖ്യന്ത്രി ദുബായില്‍ പോയ സമയത്താണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. അന്നാണ് ശിവശങ്കര്‍ ആദ്യമായി തന്നെ വിളിക്കുന്നത്.കോണ്‍സുലേറ്റില്‍ താന്‍ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ടായിരുന്നു അത്.

മുഖ്യമന്ത്രി ഒരു ബാഗ് മറന്നു പോയി.ഈ ബാഗ് അടിയന്തരമായി ദുബായില്‍ എത്തിക്കണമെന്നായിരുന്നു പറഞ്ഞത്.തുടര്‍ന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ പക്കലാണ് ഈ ബാഗ് കൊടുത്തു വിടുന്നത്.ആ ബാഗ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നപ്പോള്‍ മനസിലായത് അതില്‍ കറന്‍സിയായിരുന്നുവെന്നാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ആദ്യം ശിവശങ്കര്‍ വിളിച്ചത് യുഎഇയില്‍ വേണ്ട പ്രോട്ടോക്കോള്‍ അറേഞ്ച് മെന്റ്‌സ്,എയര്‍പോര്‍ട്ട് അറേഞ്ച്‌മെന്റ്‌സ് എന്നിവ ചെയ്യന്നതിനായിരുന്നു.ഇത് എല്ലാം ചെയ്തതിനു ശേഷം വിവരം പറയാന്‍ വിളിച്ചപ്പോഴാണ് പിറ്റേദിവസം ശിവശങ്കര്‍ പറയുന്നത് അടിയന്തരമായി ബാഗ് മുഖ്യമന്ത്രിയുടെ പക്കല്‍ എത്തിക്കണമെന്ന്.

അവര്‍ക്ക് ആരും ഇല്ലാതിരുന്നിട്ടാണോയെന്ന് തനിക്ക് അറിയില്ല.ഉടന്‍ തന്നെ സി ജി പറഞ്ഞിട്ട് ഒരു ഡിപ്ലോമാറ്റിനെ ബാഗുമായി അയയ്ക്കുകയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഇങ്ങനെയാണ് എല്ലാ തുടങ്ങിയതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ബാഗില്‍ കറസിയായിരുന്നുവെന്ന് എങ്ങനെ മനസിലായെന്ന് ചോദ്യത്തിന് കോണ്‍സുലേറ്റിലെ സ്‌കാനിംഗ് മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് വ്യക്തമായതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും പങ്കാളിത്തം സംബന്ധിച്ച് രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു.

ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍സുലേറ്റ്് ജനറലിന്റെ റെസിന്‍ഡന്‍സില്‍ നിന്നും കോണ്‍സുലേറ്റ് ജനറല്‍ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ നിരവധി തവണ ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തു വിട്ടിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഈ ബിരിയാണി പാത്രങ്ങള്‍ക്ക് വലിയ ഭാരമുണ്ടായിരുന്നു. ബിരിയാണി മാത്രമല്ല എന്തൊക്കെയോ മെറ്റല്‍ ഒബ്ജക്ടസ് ഇതില്‍ ഉണ്ടായിരുന്നതായിട്ടാണ് മനസിലായിട്ടുള്ളതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം കോടതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തനിക്ക് ജീവന് ഭീഷണിയുണ്ട്.തനിക്ക് സുരക്ഷ വേണമെന്ന കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags:    

Similar News