സ്വര്‍ണക്കടത്ത് കേസ്: തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന

Update: 2020-07-17 09:23 GMT

തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ദുബയിലെ വ്യാപാരി ഫൈസല്‍ ഫരീദിന്റെ തൃശൂര്‍ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെ കസ്റ്റംസ് റെയ്ഡ് നടത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ വന്നിട്ടില്ലെന്നു മനസ്സിലാക്കിയ എക്‌സൈസ് സംഘം സമീപത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് താക്കോല്‍ വാങ്ങി വീട് തുറന്നു. വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ സീല്‍ വെച്ച് മടങ്ങാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് വീട് തുറന്ന് പരിശോധന നടത്തുകയായിരുന്നു. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഫൈസലിനെ കുറിച്ച് ബന്ധുക്കളോട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇരുനില വീടിന്റെ എല്ലാ മുറിയിലും കസ്റ്റംസ് സംഘം പരിശോധന നടത്തിയതായാണു വിവരം.

കോഴിക്കോട് അരക്കിണറിലെ ഹെസ്സ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലാണ് ലാണ് ഉച്ചയോടെ കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്. സ്വര്‍ണക്കടത്ത് കണ്ണിയിലെ മൂന്നാം കണ്ണികളില്‍പ്പെട്ട ഇടപാടുകാര്‍ ഈ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയതയാണു കസ്റ്റംസ് കണ്ടെത്തല്‍. മണിക്കൂറുകളോളം പരിശോധന നീണ്ടുനിന്നു. ജ്വല്ലറിയിലെ സ്വര്‍ണാഭരണങ്ങള്‍ പൂര്‍ണമായും കണ്ടുകെട്ടാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതേസമയം തന്നെ വട്ടക്കിണറിലെ ഒരു വീട്ടിലും റെയ്ഡ് നടത്തി.


Tags:    

Similar News