ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സ്ഥിരീകരിച്ച് ബേദി കമ്മിറ്റി റിപോര്‍ട്ട്
അതേസമയം, 2002-2006 കാലത്ത് നടന്ന 17 ഏറ്റുമുട്ടലുകളില്‍ കസിം ജാഫര്‍, സമീര്‍ഖാന്‍, ഹാജി ഹാജി ഇസ്മാഈല്‍ എന്നീ മൂന്നു ഏറ്റുമുട്ടലുകള്‍ വ്യാജമെന്നു റിപ്പോര്‍ട്ട് പറയുന്നു. ഈ കേസുകളില്‍ പോലിസുകാര്‍ വിചാരണ നേരിടണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുന്നുണ്ട്.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സുപ്രിംകോടതി നിയോഗിച്ച ബേദികമ്മിറ്റി സ്ഥിരീകരിച്ചു. 2002-2006 കാലഘട്ടത്തില്‍ നടന്ന കസിം ജാഫര്‍, സമീര്‍ഖാന്‍, ഹാജി ഇസ്മാഈല്‍ വധക്കേസുകള്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണെന്നതു കെട്ടിച്ചമച്ചതാന്നാണ് കമ്മിറ്റി കണ്ടെത്തിയത്. ഈ കേസുകളില്‍ പോലിസുകാര്‍ വിചാരണ നേരിടണമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. മറ്റു കേസുകളില്‍ ഗുജറാത്ത് പോലിസിനെതിരേ നടപടി വേണ്ടെന്നാണ് സമിതി വ്യക്തമാക്കുന്നത്്.അതേസമയം, മോദി മുഖ്യമന്ത്രിയായിരിക്കെ മുസ്‌ലിംകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ റിപോര്‍ട്ടില്‍ നിഷേധിക്കുന്നു.ഇതോടെപഠന റിപോര്‍ട്ട്് നരേന്ദ്രമോദിയെ വെള്ള പൂശുന്നതാണെന്ന ആക്ഷേപവും ഉയരുന്നു്ണ്ട.്്്് മുസ്‌ലിംകളെ വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെന്നുള്ള ഗുജറാ്ത്ത്്് മുന്‍ ഡിജി.പി ആര്‍ബി ശ്രീകുമാറിന്റെ ആരോപണങ്ങളും റിപോര്‍ട്ട്് നിഷേധിക്കുന്നു. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച കൊല്ലാനുള്ള നിര്‍ദേശം എതിര്‍ത്തതിനാലാണു തനിക്കു സ്ഥാനക്കയറ്റം നിഷേധിച്ചതെന്നു ആര്‍ബി ശ്രീകുമാര്‍ സമിതി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഗുജറാ്ത്ത് മുന്‍ ഡിഐജി ഡിജി വന്‍സാരയുടെ രാജിക്കത്തിലും പോലിസ് ഏറ്റുമുട്ടലുകളെ കുറിച്ചു പരാമര്‍ശങ്ങളുണ്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. ഗോധ്ര സംഭവം നടക്കുമ്പോള്‍ എഡിജിപിയായിരുന്നു ശ്രീകുമാര്‍. എന്നാല്‍, ശ്രീകുമാര്‍ പറയുന്ന കാര്യങ്ങള്‍ പൊതുവായി പറയുന്നവയാണെന്നും ആരോപണങ്ങള്‍ രേഖാമൂലം തെളിയിക്കാനായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2002-2006 കാലത്ത് ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളെ കുറിച്ചു പഠിക്കാന്‍ സുപ്രിംകോടതിയാണ് മുന്‍ ജഡ്ജി എച്ച് എസ് ബേദിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചത്. ഗുജറാത്ത് ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട 2007ല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ബിജി വര്‍ഗീസും ഗാനരചയിതാവ് ജാവേദ് അക്തറും സുപ്രിംകോടതിയില്‍ സമര്‍പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു് നടപടി. കഴിഞ്ഞവര്‍ഷം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ കോപ്പി ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ഈ ആഴ്ച ചീഫ ജസറ്റിസ രഞ്ജന്‍ ഗൊഗോയ ഉത്തരവിട്ടിരുന്നു.